ജന്തർ മന്തർ സമരം: കേസ് പിൻവലിക്കുന്നതിൽ കേന്ദ്രത്തിന്റെ തീരുമാനം കാത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത യുവാക്കൾക്കും വിദ്യാർഥികൾക്കുമെതിരായ കേസ് പിൻവലിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം കാത്ത് ഡൽഹി പൊലീസ്. ഇക്കാര്യത്തിൽ ചൊവ്വാഴ്ചയോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. ഈ വിവരം സിജെപി പ്രവർത്തകരെ അറിയിക്കും.
15 കേസുകളാണ് രണ്ട് ദിവസത്തെ സംഘർഷവുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്നത്. ഒന്ന് ജൂലെെ 20 ന് പാർലമെന്റ് മാർച്ചിനോടനുബന്ധിച്ചും മറ്റൊന്ന് 22 ന് രാത്രിയിലും പകലുമായി നടന്ന സംഭവങ്ങളിലുമാണ് . വലിയ സംഘർഷം ഇന്നലെയും ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതിന് മുന്നെ ഉണ്ടായിരുന്നു. ഇതടക്കമുള്ള കേസുകളാണ് പരിഗണിയ്ക്കുന്നത്.
20 അംഗ സംഘത്തെ സിസിടിവി കാമറകൾ അടക്കം സംവിധാനത്തോടെ അന്വേഷണത്തിനായും നിയോഗിച്ചിട്ടുണ്ട്. കേസെടുത്തിട്ടുണ്ടെങ്കിൽ, ഒന്നുകിൽ പ്രോസിക്യൂഷൻ നടപടിയിലേക്ക് പോകണം; അല്ലെങ്കിൽ കേസ് ക്യാൻസലേഷനോ ക്ലോഷ്വർ റിപ്പോർട്ടോ നൽകേണ്ടതുണ്ട് . എങ്കിൽ മാത്രമെ സമരക്കാർക്ക് കേസിൽ നിന്നും വിടുതൽ നേടാനാകുകയുള്ളു.
പൊതുമുതൽ നശിപ്പിക്കൽ,ട്രാഫിക് തടയൽ, പൊലീസുകാരെ ആക്രമിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.








0 comments