ad
Deshabhimani

print edition പ്രക്ഷോഭങ്ങൾ നിരീക്ഷിക്കാൻ ഡൽഹി പൊലീസ്‌: ‘10 രഹസ്യവിവരമെങ്കിലും ശേഖരിക്കണം’

delhi police
avatar
സ്വന്തം ലേഖകൻ

Published on Aug 26, 2026, 01:30 AM | 1 min read

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ വിദ്യാർഥി പ്രക്ഷോഭം കണക്കിലെടുത്ത്‌ ഇന്റലിജൻസ്‌ സംവിധാനം ശക്തിപ്പെടുത്താൻ ഡൽഹി പൊലീസ്‌. വിവരശേഖരണ ശ്രമങ്ങൾ വ്യാപകമാക്കാൻ ഡൽഹി പൊലീസ്‌ കമീഷണർ അനുരാഗ്കുമാർ ഇന്റലിജൻസിനോട്‌ ആവശ്യപ്പെട്ടു. നടക്കാൻ പോകുന്ന ഒരോ പ്രതിഷേധത്തെയും സംബന്ധിച്ച്‌ പത്ത്‌ രഹസ്യവിവരമെങ്കിലും ശേഖരിക്കണം. പൊലീസ്‌ കരുതിയതിനേക്കാൾ കൂടുതൽ പേരാണ്‌ ജന്തർമന്തറിലെത്തിയത്‌. ഇന്റലിജൻസ് വിഭാഗത്തിന്റെ വിടവുകൾ ഇതിലൂടെ തുറന്നുകാട്ടപ്പെട്ടു.


പ്രക്ഷോഭം കൈകാര്യംചെയ്ത രീതി വിശകലനം ചെയ്തപ്പോൾ ആശയവിനിമയത്തിലും ഏകോപനത്തിലും വീഴ്ച സംഭവിച്ചതായി പൊലീസ്‌ മനസിലാക്കി. പ്രതിഷേധവേദി, പ്രതീക്ഷിക്കുന്ന ജനപങ്കാളിത്തം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഇന്റലിജൻസ്‌ വിഭാഗം ശേഖരിക്കാറുണ്ട്‌. പ്രതിഷേധിക്കുന്ന ഗ്രൂപ്പുകളെ സംബന്ധിച്ച്‌ കൂ‍ടുതൽ സമഗ്രവും പ്രായോഗികവുമായ വിലയിരുത്തൽ നടത്തണമെന്നാണ്‌ കമീഷണറുടെ നിർദേശം. പങ്കെടുക്കന്നവരുടെ വിവരങ്ങൾ, സംസ്ഥാനം തിരിച്ചുളള പങ്കാളിത്തം, നേതാക്കളുടെയും പ്രധാന ഭാരവാഹികളുടെയും പേര്‌, പ്രതിഷേധക്കാരുടെ ലക്ഷ്യവും ആവശ്യവും, താമസസ്ഥലങ്ങളും സഞ്ചാരവഴികളും, പ്രാദേശിക ബന്ധങ്ങൾ, സാമ്പത്തിക സ്രോതസ്‌, ഭക്ഷണമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം ഇനി ശേഖരിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home