ad
Deshabhimani

മുൻ കരസേനാ മേധാവിയുടെ പുസ്തകം: പിഡിഎഫുകൾ ചോർന്നതിൽ കേസെടുത്തു

'Four Stars of Destiny MM Naravane
വെബ് ഡെസ്ക്

Published on Feb 09, 2026, 10:07 PM | 1 min read

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയുടെ ഡിജിറ്റൽ പതിപ്പ് പ്രചരിച്ച സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു എന്ന വിവരത്തെത്തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.


കേസ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിന് കൈമാറി. ചോർച്ചയുടെ ഉറവിടം കണ്ടെത്താനും, അനുമതി ലഭിക്കുന്നതിന് മുൻപ് പുസ്തകം എങ്ങനെ പൊതു പ്ലാറ്റ്‌ഫോമുകളിൽ എത്തിയെന്ന് കണ്ടെത്താനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.


സേനയുമായി കൂടിയാലോചിക്കാതെ അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കിതിയിൽ ഉൾപ്പെടെ മോദിസർക്കാരിനെതിരായ വിമർശനങ്ങൾ പുസ്തകത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home