Deshabhimani

print edition ഒത്തുചേരാൻ ഇടം നിഷേധിച്ചാലും; ഒടുങ്ങില്ല പ്രക്ഷോഭം

Jantar Mantar protests
വെബ് ഡെസ്ക്

Published on Oct 14, 2026, 01:10 AM | 1 min read

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത്‌ ജനാധിപത്യപരമായി പ്രക്ഷോഭം നടത്താനുള്ള സ്ഥലങ്ങൾ ഇല്ലാതാക്കുന്ന മോദിസർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ജന്തർമന്തർ ഡൽഹി പൊലീസ്‌ അടച്ചുപൂട്ടി. പകരം രാംലീലാ മൈതാനം, വടക്കൻ ഡൽഹിയിലെ ബുരാരി മൈതാനം കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടത്താമെന്നാണ്‌ നിർദേശം.


ബുരാരി, സിബിഡി മൈതാനങ്ങൾ നഗരഹൃദയത്തിൽനിന്ന്‌ വളരെ അകലെയാണ്‌. ജന്തർമന്തറിൽനിന്ന്‌ രാംലീലാ മൈതാനത്തേക്ക്‌ നാല്‌ കിലോമീറ്ററുണ്ട്‌. സിബിഡി മൈതാനത്തേക്ക്‌ 12 കിലോമീറ്ററും ബുരാരി മൈതാനത്തേക്ക്‌ 21 കിലോമീറ്ററുമാണ്‌ ദൂരം. രാംലീലാ മൈതാനത്തിന്‌ ഒരു ദിവസത്തിന്‌ 1.21 ലക്ഷം ര‍‍‍ൂപ കെട്ടിവയ്‌ക്കണം. 50,000 വാടകയും 55,000 രൂപ തിരിച്ചുകിട്ടുന്ന തുകയും നികുതിയും ഉൾപ്പെടെയാണിത്‌.


ഡൽഹി മുൻസിപ്പൽ കോർപറേഷന്റെ ഹോർട്ടികൾച്ചർ വകുപ്പ്‌ മുഖേനയാണ്‌ മൈതാനം ബുക്ക്‌ ചെയ്യേണ്ടത്‌. ഇതിനുമുന്പ്‌ ഡൽഹി പൊലീസിൽനിന്ന്‌ നിർബന്ധമായും എൻഒസി വാങ്ങണം. എല്ലാ മാസങ്ങളിലും വിവിധ പരിപാടികൾ നടക്കുന്നതിനാൽ രാംലീലാ മൈതാനം കിട്ടാൻ പ്രയാസമാണ്‌. ഡിസംബറിൽ 29,30,31 തീയതികളിൽ മാത്രമാണ്‌ രാംലീലാ മൈതാനം ഒഴിവുള്ളത്‌.


ജന്തർമന്തർ പൂട്ടുന്നതോടെ രാജ്യതലസ്ഥാനത്ത്‌ ജനശ്രദ്ധയും മാധ്യമശ്രദ്ധയും ലഭിക്കുന്ന രീതിയിൽ പ്രതിഷേധം സാധ്യമല്ലാതാകും. വൻതുക മുടക്കി രാംലീലാ മൈതാനം ബുക്കുചെയ്യാൻ പ്രാപ്‌തിയില്ലാത്ത സംഘടനകൾക്കും വ്യക്തികൾക്കും പ്രതിഷേധിക്കാൻ ഇടമുണ്ടാകില്ല.

ജന്തർമന്തർ വിലക്കിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. മുൻപ്‌ സുപ്രീംകോടതി തന്നെ ജന്തർമന്തറിനെ പ്രക്ഷോഭ വേദിയായി അംഗീകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home