70 ലക്ഷം രൂപ വിലമതിക്കുന്ന ആംഫെറ്റമൈനുമായി ഉഗാണ്ട സ്വദേശിനി ഡൽഹിയിൽ പിടിയിൽ

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : അന്താരാഷ്ട്ര വിപണിയിൽ 70 ലക്ഷം രൂപ വിലമതിക്കുന്ന ഉത്തേജക മരുന്നായ ആംഫെറ്റാമൈനുമായി ഉഗാണ്ട സ്വദേശിനി ഡൽഹിയിൽ പിടിയിലായി. മോഹൻ ഗാർഡൻ പ്രദേശത്തുനിന്നാണ് 26 കാരിയായ ജാക്ക്‌ലൈൻ നമുലോണ്ടോയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരിൽ നിന്ന് 117 ഗ്രാം ആംഫെറ്റാമൈൻ പിടിച്ചെടുത്തു.
തലസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കും ജാക്ക്‌ലൈൻ നമുലോണ്ടോ സിന്തറ്റിക് മരുന്ന് വിതരണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പൊലീസ് ജാക്ക്ലൈനിന്റെ മോഹൻ ഗാർഡനിലെ വാടക വീട് റെയ്ഡ് ചെയ്യുകയും ഫൈൻ-ഗ്രേഡ് ആംഫെറ്റാമൈൻ കണ്ടെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കമ്പാല നിവാസിയായ ജാക്ക്‌ലൈൻ 2025 ജൂലൈയിൽ മൂന്ന് മാസത്തെ ബിസിനസ് വിസയിലാണ് ഇന്ത്യയിലെത്തിയത്. എന്നാൽ വിസ കാലാവധി അവസാനിച്ചതിനു ശേഷവും രാജ്യത്ത് തന്നെ തുടർന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹിയിൽ പ്രവർത്തിക്കുന്ന മറ്റ് മയക്കുമരുന്ന് വിതരണക്കാരുമായുള്ള യുവതിടെ ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.











0 comments