ഭക്ഷണവും വെള്ളവും നൽകാതെ ഡൽഹി പൊലീസ്; പിണറായി വിജയന് ദേഹാസ്വാസ്ഥ്യം

ഫോട്ടോ : പി വി സുജിത്
ഡൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തെ അടിച്ചമർത്തുന്ന ഡൽഹി പൊലീസിന്റെ അതിക്രൂര നടപടികൾ തുടരുകയാണ്. സിപിഐഎം നേതാക്കളായ എം എ ബേബി, പിണറായി വിജയൻ, ബൃന്ദാ കാരാട്ട്, എം വി ഗോവിന്ദൻ, വിജൂ കൃഷ്ണൻ, എ എ റഹീം, പി രാജീവ് അടക്കമുള്ള നേതാക്കളെയും, യൂട്യൂബർ ധ്രുവ് റാഠി, സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, പൊലീസ് കസ്റ്റഡിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന് ദേഹാസ്വാസ്ഥ്യം. കസ്റ്റഡിയിൽ എടുത്തതിന് ശേഷം ഭക്ഷണമോ വെള്ളമോ നൽകാതെ മൂന്നര മണിക്കൂറാണ് പിണറായി വിജയനെ പൊലീസ് നഗരത്തിലൂടെ വാഹനത്തിൽ ചുറ്റിച്ചത്. പിന്നീട് മന്തർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും പിണറായി വിജയന് ഭക്ഷണം നൽകാൻ പൊലീസ് തയ്യാറായില്ല. എ എ റഹീമിനെയും കൂടെ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെയും പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. റഹീമും വിദ്യാർഥികളും മഹാരാജ് സൂര്‍ജുമല്‍ സ്റ്റേഡിയം പൊലീസ് കസ്റ്റഡിയിൽ നിരാഹാരമിരിക്കുകയാണ്.
കേരളാ ഹൗസിൽ നിന്നും ജന്തർമന്തറിയിലേയ്ക്ക് പുറപ്പെട്ട ഉടനെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി, ശിവദാസൻ എംപി, പി രാജീവ്, പി കെ ശ്രീമതി എന്നിവർ അടക്കമുള്ള സിപിഐ എം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റിയിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത ജയിലിനു സമാനമായ വാഹനത്തിലാണ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. പി കെ ശ്രീമതി, എം എ ബേബി എന്നിവരെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിവലിയിൽ താഴെ വീണ പി കെ ശ്രീമതിയെ വലിച്ചെടുത്താണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.








0 comments