ഒൻപത് വർഷത്തെ കാത്തിരിപ്പിന് വിരാമം; ടെസ്റ്റിൽ സെഞ്ചുറിയുമായി മാറ്റ് റെൻഷോ

മാറ്റ് റെൻഷോ| Photo: Getty Images
ഡർബൻ : ഒൻപത് വർഷവും ഏഴ് മാസവും അഞ്ച് ദിവസവും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഓസ്ട്രേലിയൻ താരം മാറ്റ് റെൻഷോയ്ക്ക് ടെസ്റ്റിൽ അർധസെഞ്ചുറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് റെൻഷോ നേട്ടം സ്വന്തമാക്കിയത്. 218 പന്തിൽ 102 റൺസുമായി താരം ക്രീസിലുണ്ട്.
റെൻഷോ ഇതിന് മുമ്പ് ടെസ്റ്റിൽ സെഞ്ചുറി നേടിയത് 2017 ജനുവരി 3ന് പാകിസ്ഥാനെതിരെ സിഡ്നിയിൽ നടന്ന മത്സരത്തിലാണ്. 184 റൺസ് നേടി. ഇന്ത്യക്കെതിരെ ബംഗളൂരുവിൽ 2017 മാർച്ച് 5ന് നടന്ന ടെസ്റ്റിലാണ് താരം അർധസെഞ്ചുറി നേടിയത്. 60 റൺസാണ് നേടിയത്.
കാമറൂൺ ഗ്രീൻ ആദ്യ ടെസ്റ്റിൽനിന്ന് പുറത്തായതോടെയാണ് അഞ്ചാം നമ്പറിൽ റെൻഷോയ്ക്ക് അവസരം ലഭിച്ചത്. ആദ്യ ദിനം ദക്ഷിണാഫ്രിക്കൻ പേസർമാർക്കു മുന്നിൽ ഓസ്ട്രേലിയൻ ബാറ്റർമാർ പതറിയപ്പോൾ റെൻഷോയുടെ ചെറുത്തുനിൽപ്പാണ് ടീമിന് കരുത്തായത്.
ഒരുഘട്ടത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 124 റൺസെന്ന നിലയിലായിരുന്ന ഓസ്ട്രേലിയയെ നായകൻ പാറ്റ് കമ്മിൻസിനൊപ്പം ചേർന്ന് റെൻഷോ കരകയറ്റി. 115 പന്തുകൾ നേരിട്ട റെൻഷോ മൂന്ന് ബൗണ്ടറികൾ മാത്രമാണ് നേടിയത്. ഏഴാം വിക്കറ്റിൽ കമ്മിൻസുമായി ചേർന്ന് 191 പന്തിൽ 86 റൺസിന്റെ കൂട്ടുകെട്ടും താരം പടുത്തുയർത്തി. 72 പന്തിൽ 33 റൺസെടുത്ത കമ്മിൻസിനെ വിയാൻ മൾഡറുടെ പന്തിൽ എയ്ഡൻ മാർക്രം വിക്കെറ്റാക്കിയതോടെയാണ് കൂട്ടുകെട്ട് അവസാനിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള യോഗ്യതാ പോരാട്ടത്തിലും ഈ പരമ്പര നിർണായകമാണ്. പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്.
ഓസ്ട്രേലിയ 10 ടെസ്റ്റുകൾ കളിച്ചപ്പോൾ ദക്ഷിണാഫ്രിക്ക കളിച്ചത് നാലെണ്ണം മാത്രമാണ്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ആദ്യ ഐസിസി കിരീടം നേടിയത്.








0 comments