അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ തകര്‍ക്കാൻ അമേരിക്ക;സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചു

വാഷിങ്ടൺ: യു എസ് ഇസ്രയേൽ ഉൾപ്പെടെ രാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കുമെതിരെ യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിലുള്ള അന്വേഷണം തുടരുന്നത് നിര്‍ത്തിവെക്കണമെന്ന ഭീഷണി തള്ളിയതോടെ അന്താരാഷ്ട്ര നീതിന്യായ കോടതിക്കെതിരെ കടുത്ത ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഐസിസിയുടെ പ്രവര്‍ത്തനം ലോകത്ത് പൂര്‍ണമായും അവസാനിപ്പിക്കാൻ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. പലസ്തീനിൽ ഉൾപ്പെടെ അമേരിക്കയും ഇസ്രയേലും ചേര്‍ന്നു നടത്തുന്ന വംശീയ ആക്രമണങ്ങളെയും അധിനിവേശ ശ്രമങ്ങളെയും കോടതി യുദ്ധ കുറ്റകൃത്യമായി വിലയിരുത്തിയിരുന്നു. ഇവയ്ക്ക് മേൽ കേസും അന്വേഷണവും തുടരുകയണ്.
ഐസിസിയുടെ മുൻ ജഡ്ജിയും ദക്ഷിണാഫ്രിക്കൻ നിയമജ്ഞയുമായ നവി പിള്ളയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് അമേരിക്കയുടെ ഉപരോധ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
“ഈ വ്യാജ കോടതിയുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ഞങ്ങൾ നിരോധിക്കും. അവരുടെ വിഭവങ്ങൾ തടയുകയും ഞങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള അവരുടെ ശേഷി ഇല്ലാതാക്കുകയും ചെയ്യും. യു.എസിനും അമേരിക്കൻ ജനതയ്ക്കും ഐ.സി.സിയുടെ അധികാരപരിധി ബാധകമല്ല.” എന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് വിശദീകരിച്ചത്.
എല്ലാ സമ്പത്തിക മാര്‍ഗ്ഗങ്ങളും
തടയാനും കോടതിയെ മരവിപ്പിക്കാനും
യു എസ് അധിഷ്ഠിത സാമ്പത്തിക സേവനങ്ങൾ പൂര്‍ണമായും മരവിപ്പിക്കയും ഏതെങ്കിലും കമ്പനികളോ സ്ഥാപനങ്ങളോ സാമ്പത്തിക സഹായം നൽകുന്നത് കുറ്റ കൃത്യമായി പ്രഖ്യാപിക്കയും ചെയ്തു. ഇത്തരത്തിൽ ഐസിസിയുമായി ബന്ധമുള്ള കമ്പനികൾ ആറുമാസത്തിനകം പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് അന്ത്യശാസനം നൽകി.
അടുത്തിടെ അമേരിക്കൻ സ്വാധീനത്തിന് കീഴിലുള്ള വെനസ്വേല, ചാഡ്, നവൂറു എന്നീ രാജ്യങ്ങൾ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഐസിസിയിൽ നിന്നും പുറത്തു വരുന്നതായി പ്രഖ്യാപിച്ചിരുന്നു.
നൊബേൽ ആഗ്രഹിച്ചു
ലഭിച്ചത് എതിരാളിക്ക്
നവി പിള്ള, അമേരിക്കൻ സൈന്യവും അവരുടെ സഖ്യകക്ഷികളും നടത്തുന്ന യുദ്ധക്കുറ്റങ്ങൾ, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ വിചാരണ ചെയ്യപ്പെടണമെന്ന് ശക്തമായി വാദിച്ച വ്യക്തിയാണ്. അന്താരാഷ്ട്ര നിയമങ്ങൾക്ക് മുന്നിൽ രാജ്യങ്ങളുടെ ശക്തിയോ വലിപ്പമോ നോക്കാതെ എല്ലാവരും ഉത്തരവാദികളാകണമെന്ന കര്‍ശനമായ നിലപാടാണ് അവര്‍ പുലര്‍ത്തിയത്.

മാത്രമല്ല, യു എൻ മനുഷ്യാവകാശ കമ്മീഷന്റെ സ്വതന്ത്ര അന്വേഷണ വിഭാഗം അധ്യക്ഷ എന്ന നിലയിൽ ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾ വംശഹത്യയുടെ പരിധിയിൽ വരുമെന്ന റിപ്പര്‍ട് നൽകിയ സംഘത്തെ നയിച്ചതും ഇവരായിരുന്നു. ഇത് ഇസ്രയേലിനെയും അമേരിക്കയെയും ചൊടിപ്പിച്ചു. ഇവരെ പുറത്താക്കാനും ഒറ്റപ്പെടുത്താനുമായി വൻ ശ്രമങ്ങൾ തന്നെ നടത്തി. ഇതിനിടെയാണ് സമാധാന നൊബേൽ തേടി എത്തുന്നത്. നൊബേൽ സമ്മാനം ഇത്തവണ ഡൊണൾഡ് ട്രംപ് സ്വയം പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല ആഗ്രഹം പിന്നെയും തുറന്നു പറയുകയും ചെയ്തു.
അമേരിക്കയെ തള്ളി യൂറോപ്പ്
കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, നെതർലാൻഡ്സ്, യുകെ എന്നീ രാജ്യങ്ങൾ യു.എസ് നടപടി തള്ളിയിരിക്കയാണ്. ഈ രാജ്യങ്ങൾ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി സംയുക്ത പ്രസ്താവന ഇറക്കി. ഐസിസി പ്രവർത്തനങ്ങൾക്ക് പിന്തുണ തുടരുമെന്ന് വ്യക്തമാക്കി. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലും യു എസ് നടപടിയെ അപലപിച്ചു.
ഉപരോധത്തെ പ്രതിരോധിക്കാൻ ഇയു ബ്ലോകിങ് സ്റ്റാറ്റ്യൂട്ട് സാധ്യാക്കുമെന്ന് യുറോപ്യൻ സഖ്യരാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ കമ്പനികൾ യുഎസ് ഉപരോധം നടപ്പിലാക്കുന്നത് തടയാനും ഐസിസി ജീവനക്കാരെ സംരക്ഷിക്കാനും വേണ്ടിയാണ് ഇത്.
അന്താരാഷ്ട്ര നിയമവാഴ്ചയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും, ഭീഷണികൾക്ക് വഴങ്ങാതെ നീതി നടപ്പാക്കുന്നതിൽ ഉറച്ചുനിൽക്കുമെന്നും ഐസിസി അമേരിക്കയ്ക്ക് എതിരെ ഉറച്ച നിലപാട് പ്രഖ്യാപിച്ചു.
“ആരും നിയമത്തിന് അതീതരല്ല എന്ന അടിസ്ഥാന തത്വത്തിന്മേലുള്ള ആക്രമണമാണിത്. ആരുടെയും ഭീഷണിക്ക് വഴങ്ങാതെ, നിയമത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ സ്വതന്ത്രമായി കോടതി പ്രവർത്തനം തുടരും.” — ടോമോക്കോ അകാനെ (ഐ.സി.സി പ്രസിഡന്റ്)









0 comments