ഗോവ രഞ്ജി ടീമിൽ നിന്ന് അർജുൻ ടെൻഡുൽക്കർ പുറത്ത്

അർജുൻ ടെൻഡുൽക്കർ| Photo: IPL
പനാജി : വരാനിരിക്കുന്ന രഞ്ജി ട്രോഫി സീസണിനുള്ള ഗോവ ടീമിൽ നിന്ന് അർജുൻ ടെൻഡുൽക്കർ പുറത്ത്. അഭിനവ് തേജ്റാന 16 അംഗ ടീമിനെ നയിക്കും. 2022-23 സീസൺ മുതൽ ഗോവയ്ക്കായി കളിക്കുന്ന അർജുൻ അടുത്തിടെ സംസ്ഥാനത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 50 വിക്കറ്റ് നേട്ടം പിന്നിട്ടിരുന്നു.
ഗോവയ്ക്കായി അർജുൻ അവസാനമായി കളിച്ചത് 2025-26 രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരായ മത്സരത്തിലാണ്. വിജയ് ഹസാരെ ട്രോഫിയിലും ഗോവയെ പ്രതിനിധീകരിച്ചിരുന്നു. ഗോവയിൽ തുടർന്നും കളിക്കാൻ അർജുൻ തീരുമാനിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പ്രഖ്യാപിച്ച ടീമിൽ താരത്തിന്റെ പേരില്ല.
അഭിനവ് തേജ്റാന (ക്യാപ്റ്റൻ), സുയാഷ് പ്രഭുദേശായി, മന്തൻ ഖുത്കർ, ലളിത് യാദവ്, സ്നേഹൽ കൗത്തൻകർ, ശിവേന്ദ്ര ഭുജ്ബൽ, കൗശിക് വി, ശുഭം താരി, ഋത്വിക് നായിക്, ദർശൻ മിസാൽ, യാഷ് കസ്വങ്കർ, അമൂല്യ പാണ്ഡ്രേക്കർ, ദീപ്‌രാജ് ഗാവോങ്കർ, രാജശേഖർ ഹരികാന്ത്, മോഹിത് റെഡ്കർ, ഫെലിക്സ് അലേമാവോ എന്നിവരാണ് ടീമിലുള്ളത്.









0 comments