print edition കെജ്‌രിവാളിനായി അമിക്കസ് ക്യൂറിയെ നിയമിക്കും

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ നടപടിക്രമങ്ങൾ ബഹിഷ്‌കരിച്ച മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി സിസോദിയ, ദുർഗേഷ് പാഠക്ക് എന്നിവരെ പ്രതിനിധീകരിക്കാൻ മൂന്ന് മുതിർന്ന അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിക്കുമെന്ന് ഡൽഹി ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിക്കുന്ന ജസ്റ്റിസ് സ്വർണകാന്ത ശർമയുടേതാണ് നടപടി. ജസ്റ്റിസ് ശർമയുടെ ആർഎസ്‌എസ് ബന്ധം ചൂണ്ടിക്കാട്ടിയാണ് മൂവരും കോടതി നടപടികൾ ബഹിഷ്‌കരിച്ചത്. കേസ് വെള്ളിയാഴ്‌ചത്തേയ്‌ക്ക് മാറ്റി. അന്ന് തന്നെ സിബിഐ വാദം തുടങ്ങും.









0 comments