ഡൽഹിയിൽ വീണ്ടും തീപിടിത്തം; രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസം 21 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് ശേഷം വീണ്ടും അഗ്നിബാധ കേസുകൾ. ഡൽഹി ഗ്രേറ്റർ കൈലാഷ്-1 ലെ ഒരു ഓഫീസിലുണ്ടായ തീപിടിത്തം തലസ്ഥാന നഗരിയെ വീണ്ടും ആശങ്കയിലാഴ്ത്തി.
സൗത്ത് ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്-1 ലുള്ള ഒരു ബഹുനില ഓഫീസ് കെട്ടിടത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാറ്ററി റൂമിലാണ് അഗ്നിബാധയുണ്ടായത്.
പുലർച്ചെ ഏകദേശം 2.47 ഓടെയാണ് സാവിത്രി സിനിമയ്ക്ക് എതിർവശത്തുള്ള ടാറ്റാ കമ്മ്യൂണിക്കേഷൻസ് ഓഫീസിൽ അപകടം റിപ്പോ
ട് ചെയ്തത്. ഉടൻ തന്നെ 11 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൂന്നാം നിലയിലെ ഏകദേശം 200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബാറ്ററി റൂമിൽ മാത്രമായി തീ ഒതുക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.
രക്ഷാപ്രവർത്തനത്തിനിടയിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേറ്റു. ഇവരെ ഉടൻ തന്നെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 7 മണിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച രാവിലെ നോയിഡ സെക്ടർ 74-ലെ പ്രമുഖ റസിഡൻഷ്യൽ സൊസൈറ്റിയായ 'ഐവി കൗണ്ടി'യിലെ ഇരുപതുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലും തീപിടിത്തമുണ്ടായി.
Related News
അശാസ്ത്രീയമായ കെട്ടിട നിർമ്മാണങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഉദ്യോഗസ്ഥർ കാട്ടുന്ന കണ്ണടയ്ക്കൽ നയങ്ങളും ഡൽഹിയെ അഗ്നി ഭീതിയുടെ നിഴലിലാക്കിയിരിക്കയാണ്.
21 പേരുടെ ജീവനപഹരിച്ച തൊട്ടടുത്ത ദിവസം തന്നെ വീണ്ടുമൊരു അപകടമുണ്ടാകുന്നത് നഗരത്തിലെ സുരക്ഷാ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. തൊട്ടടുത്ത നോയിഡയിലും സമാനമായ അപകടം റിപ്പോര്‍ട് ചെയ്തിരുന്നു.
കെട്ടിട നിർമ്മാണ ചട്ടങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള നിർമ്മാണങ്ങളും, കൃത്യമായ ഫയർ എൻഒസി ഇല്ലാത്ത പ്രവര്‍ത്തനങ്ങളും ഡൽഹിയിൽ പെരുകുകയാണ്. പലപ്പോഴും ഇത്തരം നിയമലംഘനങ്ങൾക്ക് നേരെ അധികൃതർ കണ്ണടയ്ക്കുന്ന നയമാണ് സ്വീകരിക്കുന്നത്. കൃത്യമായ സുരക്ഷാ ഓഡിറ്റിംഗും കർശനമായ നിയമനടപടികളും ഉണ്ടാകാത്ത സാഹചര്യം ഭീതി പെരുക്കുകയാണ്.










0 comments