ധവളപത്രമല്ല രാഷ്ട്രീയ പാപ്പരത്തം; കിഫ്ബിയെ തകർക്കാൻ രാഷ്ട്രീയ അജണ്ട; വ്യാജ കണക്കുകളുമായി കുത്തിത്തിരിപ്പുണ്ടാക്കാൻ സർക്കാർ

വി ഡി സതീശൻ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളെയും കിഫ്ബി പദ്ധതികളെയും അപകീർത്തിപ്പെടുത്താൻ സതീശൻ സർക്കാർ ഉപയോഗിച്ച മുനയൊടിഞ്ഞ ആയുധമായിരുന്നു. കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം. കഴിഞ്ഞ സർക്കാരിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ ജനമധ്യത്തിൽ താഴ്ത്തിക്കാണിക്കാൻ വ്യാജ കണക്കുകളുമായി സതീശൻ ധവളപത്രത്തെ ഉപയോഗപ്പെടുത്തി എന്നതാണ് വാസ്തവം.
സങ്കീർണ്ണമായ ഒരു വിഷയത്തിന്റെ യഥാർത്ഥ നിജസ്ഥിതി, കണക്കുകൾ, അല്ലെങ്കിൽ നിലപാടുകൾ പൊതുജനങ്ങളെയും അധികാരികളെയും ബോധ്യപ്പെടുത്താൻ പുറത്തിറക്കുന്ന ആധികാരിക ഔദ്യോഗിക പ്രമാണമാണ് ധവളപത്രം. സുതാര്യമായി യഥാർത്ഥ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ ഉപയോഗിക്കേണ്ട ഔദ്യോഗിക സംവിധാനത്തെ, സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്കായി കണക്കുകൾ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ആയുധമാക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്യുന്നത്.
കിഫ്ബി ധനസഹായത്തോടെയുള്ള വികസന പദ്ധതികൾ ഏതാനും ജില്ലകളിലേക്ക് മാത്രമായി ചുരുങ്ങുന്നുവെന്ന ധവളപത്രത്തിലെ വാദം പൂർണമായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കിഫ്ബി ഫണ്ടിന്റെ സിംഹഭാഗവും മൂന്ന് ജില്ലകളിലേക്ക് മാത്രമാണ് പോകുന്നതെന്നും ഇത് പ്രാദേശിക അസമത്വം ഉണ്ടാക്കുന്നുവെന്നുമാണ് ധവളപത്രത്തിലെ പ്രധാന ആക്ഷേപം. എന്നാൽ, പദ്ധതികളുടെ യാഥാർത്ഥ്യവും സാങ്കേതിക വശങ്ങളും മറച്ചുവെച്ചാണ് ഈ കുത്തിത്തിരുപ്പ് വ്യാഖ്യാനം.
കിഫ്ബി ആകെ ചെലവഴിച്ച തുകയുടെ 17 ശതമാനം ഏകദേശം 46,000 കോടി രൂപയിൽ 7,800 കോടിയോളം രൂപ തിരുവനന്തപുരം ജില്ലയിലാണ് വിനിയോഗിച്ചതെന്നാണ് ധവളപത്രം ആരോപിക്കുന്നത്. മറ്റ് ജില്ലകളിൽ വിവേചനം കാണിക്കുന്നുവെന്ന തോന്നുൽ ജനങ്ങളിലുണ്ടാക്കാനാണ് ഈ നീക്കം.
സംസ്ഥാനമൊട്ടാകെ നടന്ന ദേശീയപാത സ്ഥലമെടുപ്പിനായി കിഫ്ബി അനുവദിച്ച 6,000 കോടിയോളം രൂപയുടെ ബില്ലുകൾ മുഴുവൻ തിരുവനന്തപുരം ജില്ലയുടെ അക്കൗണ്ടിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, തിരുവനന്തപുരം ജില്ലയ്ക്ക് വേണ്ടി മാത്രം ചെലവഴിച്ചു എന്ന് ധവളപത്രം പറയുന്ന തുകയുടെ 77 ശതമാനവും സംസ്ഥാനമൊട്ടാകെയുള്ള ദേശീയപാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് വിഹിതമാണ്.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ദേശീയപാത വികസനത്തിന്റെ തുക മുഴുവൻ ഒരു ജില്ലയുടെ തലയിൽ കെട്ടിവെച്ച് വികസനത്തിൽ അസമത്വമുണ്ടെന്ന് വരുത്തിതീർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. പ്രതിപക്ഷ ധവളപത്രത്തിലുടനീളം ഇത്തരത്തിലുള്ള വക്രീകരിച്ച കണക്കുകളും വ്യാജ വ്യാഖ്യാനങ്ങളുമാണ് നിരത്തിയിരിക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ-വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കിടയിൽ ലഭിച്ച വൻ സ്വീകാര്യതയിൽ അസ്വസ്ഥരായവർ, വസ്തുതകൾ വളച്ചൊടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. കണക്കുകൾ വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ കൺകെട്ടുകളെ 'ധവളപത്രം' എന്നല്ല, രാഷ്ട്രീയ പാപ്പരത്തം എന്നാണ് വിളിക്കേണ്ടത്.










0 comments