Deshabhimani

ദീപാവലി ആഘോഷത്തിനിടെ വീടിന് തീപിടിച്ച് ദുരന്തം; മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു

deepavali

ദീപാവലി ആഘോഷത്തിനിടെ വീടിന് തീപിടിച്ചുണ്ടായ ദുരന്തം| Photo: NDTV

വെബ് ഡെസ്ക്

Published on Nov 09, 2026, 12:52 PM | 1 min read

മുംബൈ : ദീപാവലി ആഘോഷത്തിനിടെ മഹാരാഷ്ട്രയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറുപേർ ശ്വാസംമുട്ടി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ യെഡ്‌ഷിയിലാണ് ദാരുണ സംഭവം. പലചരക്ക് കടയ്ക്ക് മുകളിലെ നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. തീ അതിവേഗം വീടിനുള്ളിലേക്ക് പടർന്നതോടെ ആറുപേർ കുടുങ്ങുകയായിരുന്നു. രാത്രി മുഴുവൻ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തി.


ആഘോഷങ്ങളുടെ ഭാഗമായി കത്തിച്ച വിളക്കുകളിൽനിന്നാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. ദീപാവലി രാത്രിയിൽ മുംബൈയിലും വിവിധയിടങ്ങളിലായി മൂന്ന് വൻ തീപിടിത്തങ്ങളുണ്ടായി. ചേരികൾ, കടകൾ, വാണിജ്യ കെട്ടിടം, ഗാരേജ് എന്നിവയ്ക്ക് തീപിടിച്ചെങ്കിലും ആളപായമില്ല.


ഡോംഗ്രിയിലെ ഹാജി ഖാസം ചാളിൽ ഞായറാഴ്ച രാത്രി പത്തോടെയാണ് തീപിടിത്തമുണ്ടായത്. പിന്നീട് ലെവൽ രണ്ടായി ഉയർത്തിയ തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാസേനയ്ക്ക് ഒൻപത് മണിക്കൂറിലേറെ വേണ്ടിവന്നു. തിങ്കളാഴ്ച രാവിലെയാണ് തീയണച്ചത്. കടകളും കുടിലുകളും വൈദ്യുത സംവിധാനങ്ങളും എൽപിജി സിലിണ്ടറുകളും രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഡ്രമ്മുകളും തീയിൽപ്പെട്ടതായി അധികൃതർ പറഞ്ഞു.


അന്ധേരിയിലെ മറോൾ മിലിറ്ററി റോഡിന് സമീപമുള്ള ഗാരേജിലും ഞായറാഴ്ച രാത്രി തീപിടിത്തമുണ്ടായി. തിങ്കളാഴ്ച പുലർച്ചെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വിദ്യാവിഹാറിലെ ജോളി ജിംഖാനയ്ക്ക് സമീപമുള്ള പത്തുനില കെട്ടിടമായ സ്കൈലൈനിലായിരുന്നു മൂന്നാമത്തെ തീപിടിത്തം. ഏഴാം നിലയിൽനിന്ന് പത്താം നിലയിലേക്ക് തീ പടർന്നു. പുലർച്ചെയാണ് അഗ്നിരക്ഷാസേന തീയണച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home