print edition ഫെഡറൽ ഇന്ത്യയുടെ മരണവാറന്റ്: ബ്രിട്ടാസ്

ന്യൂഡൽഹി: വനിതാസംവരണത്തിന്റെ പേരില്‍ മണ്ഡലപുനര്‍നിര്‍ണയം നടത്താനായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമഭേദഗതികള്‍ ഫെഡറൽ ഇന്ത്യയുടെ മരണവാറണ്ടാണെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺബ്രിട്ടാസ്. ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയഅധികാരങ്ങൾ കവർന്നെടുക്കുന്നതാണ് മോദിസർക്കാർ വ്യാഴാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന ബില്ലുകള്‍. വിഷയത്തിൽ വിശദമായ ചർച്ചകളും കൂടിആലോചനകളും നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ പൂർണമായും തള്ളി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന ആശങ്കകൾ ഉയർന്നപ്പോൾ ‘എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായ ആനുപാതിക സീറ്റ് വർധനവാണ്’ ഉണ്ടാകാൻ പോകുന്നതെന്ന് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അവകാശപ്പെട്ടു. എന്നാൽ, ബില്ലുകളുടെ കരടില്‍ ഇതുസംബന്ധിച്ച ഒരുറപ്പുമില്ല. 1971 സെൻസസിന് പകരം 2011 സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തുന്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ കുതിച്ചുയരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ചുരുങ്ങും. ചുരുക്കത്തിൽ, ഉത്തരേന്ത്യയുടെ കോളനിയായി ദക്ഷിണേന്ത്യയെ മാറ്റാനുള്ള കുടിലതന്ത്രങ്ങളാണ് ബില്ലുകളിൽ പ്രതിഫലിക്കുന്നതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.










0 comments