ആന്ധ്രയിൽ മായം കലർന്ന പാൽ; മരിച്ചവരുടെ എണ്ണം ആറായി

അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ മായം കലർന്ന പാൽ കുടിച്ച് മരിച്ചവരുടെ എണ്ണം ആറായി. ചികിത്സയിലായിരുന്ന ആറ് വയസുകാരനും 58 വയസുകാരിയുമാണ് മരിച്ചത്. ഏഴ് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. നഗരത്തിലെ അനധികൃത വിൽപ്പനക്കാരൻ വിതരണം ചെയ്ത പാൽ കുടിച്ചവരിൽ നാലു പേർ ഞായർ, തിങ്കൾ ദിവസങ്ങളിലായി മരിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്ത് ആണ് സംഭവം. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ പാൽ വിതരണക്കാരനായ വെങ്കിടേശ്വര റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമം, മായം കലർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് വിതരണക്കാരനെതിരെ കേസെടുത്തിരിക്കുന്നത്.
പാലിന്റെ അളവ് വർദ്ധിപ്പിക്കാനും കേടാകാതിരിക്കാനും യൂറിയ ഉൾപ്പെടെയുള്ള മാരകമായ രാസവസ്തുക്കൾ ഉപയോഗിച്ചതായാണ് സംശയം. ശേഖരിച്ച പാൽ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു.










0 comments