ദുരഭിമാനക്കൊല; പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്റെ ജാമ്യം നിഷേധിച്ചു

Kavin.jpg
വെബ് ഡെസ്ക്

Published on Oct 30, 2025, 09:38 AM | 1 min read

ചെന്നൈ: തിരുനെൽവേലിയിൽ ദളിത് യുവാവിനെ കൊന്ന സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്റെ ജാമ്യം നിഷേധിച്ച് തിരുനെൽവേലി അഡീഷണൽ സെഷൻസ് കോടതി. മൂന്നാം തവണയാണ് സബ് ഇൻസ്‌പെക്ടർ ശരവണന്റെ ജാമ്യം നിഷേധിക്കുന്നത്. കൊല്ലപ്പെട്ട 23 വയസുകാരൻ കവിനും ശരവണന്റെ മകളും തമ്മിൽ ഇഷ്ടത്തിലായിരുന്നു.


സഹോദരൻ സൂർജിത്ത്, സൂർജിത്തിന്റെ അച്ഛനും പോലീസ് സബ് ഇൻസ്‌പെക്ടറുമായ സരവണൻ, അമ്മയും പൊലീസ് ഉദ്യോഗസ്ഥയുമായ കൃഷ്ണകുമാരി, ഒരു ബന്ധുവായ ജയ്പാൽ എന്നിവരാണ് മറ്റ് പ്രതികൾ.


തുറന്നതും ആസൂത്രിതവുമായ ദുരഭിമാനക്കൊല എന്ന് കോടതി വിശേഷിപ്പിച്ച ഈ കേസിൽ സരവണൻ പുറത്തിറങ്ങിയാൽ ഭാര്യ കൃഷ്ണകുമാരിക്ക് സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. കവിന്റെ ഐഫോൺ ഇപ്പോഴും ലോക്കിലാണ്.


ഫോറൻസിക് പരിശോധനകൾ പൂർത്തിയാകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ കൊലപാതകം ദളിത് സംഘടനകൾക്കിടയിലും മനുഷ്യാവകാശ പ്രവർത്തകർക്കിടയിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.


ഇതിനെത്തുടർന്ന്, ദുരഭിമാനക്കൊലകൾ തടയുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരാൻ തമിഴ്‌നാട് സർക്കാർ പദ്ധതിയിടുകയും ഇതുസംബന്ധിച്ച പഠനത്തിനായി ഒരു കമ്മീഷനെ രൂപീകരിക്കുകയും ചെയ്യുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home