Deshabhimani

'അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി മാറും; 53 ട്രെയിൻ സർവീസുകൾ റദ്ദാക്കി, കടുത്ത ജാ​ഗ്രതയിൽ രാജ്യം

cyclone
വെബ് ഡെസ്ക്

Published on Oct 27, 2026, 07:14 AM | 1 min read

ന്യൂഡൽഹി: പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അർണബ്' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഒക്ടോബർ 27, 28 തീയതികളിലെ 53 ട്രെയിൻ സർവീസുകൾ സൗത്ത് കോസ്റ്റ് റെയിൽവേ റദ്ദാക്കി. യാത്രക്കാർ സ്റ്റേഷനുകളിലേക്ക് തിരിക്കുന്നതിന് മുൻപ് ട്രെയിനുകളുടെ സമയക്രമവും സർവീസ് വിവരങ്ങളും ഉറപ്പുവരുത്തണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു.


കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദമാണ് 'അർണബ്' ചുഴലിക്കാറ്റായി മാറിയത്. ബുധനാഴ്ച ഉച്ചയ്ക്ക് മുൻപായി ഇത് ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തുകൂടി കര തൊടാൻ സാധ്യതയുണ്ട്. കരതൊടുമ്പോൾ മണിക്കൂറിൽ 115 മുതൽ 125 കി.മീ വരെയും ചില ഘട്ടങ്ങളിൽ 140 കി.മീ വരെയും വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകുന്നു.


ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ അർണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിന്റെ മധ്യ കിഴക്കും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ഭാഗത്തും രൂപം കൊണ്ട ആഴത്തിലുള്ള ന്യൂനമർദ്ദം 'അർണബ്' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായും ഈ ആഴ്ച അവസാനത്തോടെ അത് 'വളരെ തീവ്രമായ ചുഴലിക്കാറ്റ് കൊടുങ്കാറ്റായി' മാറുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home