ad
Deshabhimani

ഇന്ത്യയിലെ ക്യൂബൻ അംബാസഡർ എ കെ ജി ഭവൻ സന്ദർശിച്ചു

cuban ambassador akg bhavan visit
വെബ് ഡെസ്ക്

Published on Jul 16, 2026, 08:30 PM | 1 min read

ന്യൂഡൽഹി: ഇന്ത്യയിലെ ക്യൂബൻ അംബാസഡർ ജുവാൻ കാർലോസ് മാർസൻ അഗ്യുലേര ന്യൂഡൽഹിയിലെ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവൻ സന്ദർശിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗവും അന്താരാഷ്ട്ര വകുപ്പ് മേധാവിയുമായ ആർ അരുൺ കുമാർ എന്നിവർ ക്യൂബൻ അംബാസഡറെ സ്വീകരിച്ചു. ഹവാനയിൽ നടക്കാനിരിക്കുന്ന ഫിഡൽ കാസ്ട്രോയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സിപിഐ എം നേതാക്കളെ അദ്ദേഹം ക്ഷണിച്ചു.


ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർടിയുമായുള്ള ഐക്യദാർഢ്യം വീണ്ടും ഉറപ്പിക്കുന്നതായിരുന്നു ക്യൂബൻ അംബാസഡറുടെ സന്ദർശനം. ഇന്ത്യയിലെ മൊങ്കാഡ ബാരക്ക് ആക്രമണ വാർഷികം, ഫിഡൽ കാസ്ട്രോയുടെ ജന്മശതാബ്ദി പരിപാടികൾ എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നു. അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മൂലവും വർദ്ധിച്ചുവരുന്ന സാമ്രാജ്യത്വ ഭീഷണികൾ മൂലവും ക്യൂബ നേരിടുന്ന പ്രതിസന്ധിഘട്ടത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ഐക്യദാർഢ്യവും ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അഗ്യുലേര ചൂണ്ടിക്കാട്ടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home