ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ മെസ്സിയും യമാലും നേർക്കുനേർ; 19 വർഷം മുമ്പുള്ള ചിത്രം വൈറൽ

Photo Credit:Social Media
ഈസ്റ്റ് റതർഫോർഡ്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ ലയണൽ മെസ്സിയുടെ അർജന്റീനയും ലമീൻ യമാലിന്റെ സ്പെയിനും തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ, ഈ താരങ്ങൾ തമ്മിലുള്ള ബന്ധം 19 വർഷം പഴക്കമുള്ളതാണ്.
അന്ന് 20 വയസ്സുകാരനായ മെസ്സി ഒരു ചാരിറ്റി കലണ്ടർ ഷൂട്ടിംഗിനിടെ കുളിപ്പിച്ച കുഞ്ഞായിരുന്നു ലമീൻ യമാൽ എന്ന് തിരിച്ചറിഞ്ഞതോടെയാണ് ആ പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായത്. അന്ന് ഈ കുഞ്ഞ് പിൽക്കാലത്ത് ഫുട്ബോൾ ലോകത്തെ വലിയ താരമായി മാറുമെന്ന് മെസ്സി കരുതിയിരിക്കില്ല .
ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരായ അർജന്റീനയും, ഏറ്റവും മികച്ച പ്രതിരോധം കാഴ്ചവെക്കുന്ന സ്പെയിനും തമ്മിലുള്ള പോരാട്ടമാണ് ഫൈനലിൽ നടക്കുക. സെമിഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് സ്പെയിൻ ഫൈനലിലെത്തിയത്.
2024 ജൂലൈ 14-ന് നടന്ന യുവേഫ യൂറോ 2024 ഫൈനലിന് മുന്നോടിയായി, ലയണൽ മെസ്സി ലമീൻ യമാലിനെ കുളിപ്പിക്കുന്ന ഫോട്ടോ പതിച്ച ബാനർ പ്രദർശിപ്പിക്കുന്ന സ്പെയിൻ ആരാധകർ
ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ അർജന്റീന തുടർച്ചയായ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. ടൂർണ്ണമെന്റിൽ ഇതുവരെ 19 ഗോളുകൾ അടിച്ചുകൂട്ടിയ അർജന്റീനയും, ഒരു ഗോൾ മാത്രം വഴങ്ങിയ സ്പെയിനിന്റെ പ്രതിരോധനിരയും തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ആരാധകർക്ക് വിരുന്നാകും.
മുൻപ് നടന്ന അഭിമുഖത്തിൽ, വൈറലായ ഈ ഫോട്ടോയെക്കുറിച്ച് ലമീൻ യമാൽ ഇങ്ങനെ പ്രതികരിച്ചിരുന്നു: "ഞാനും ലിയോയും അല്പം വളർന്നു. ഒരു ഫൈനലിൽ അദ്ദേഹത്തെ നേരിടാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഫൈനലിസിമയിൽ നടക്കുമെന്ന് കരുതിയ പോരാട്ടം ലോകകപ്പ് ഫൈനലിൽ തന്നെ സംഭവിക്കുന്നത് ആരാധകരിൽ വലിയ ആവേശം നിറയ്ക്കുന്നുണ്ട്. 48 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിന്റെ ഗംഭീരമായ അന്ത്യത്തിനാണ് ഞായറാഴ്ച വേദിയാകുന്നത്.









0 comments