print edition മോദിയെ വിമര്‍ശിച്ചു; അക്കൗണ്ടുകള്‍ മരവിപ്പിച്ച് എക്സ്

ന്യൂഡൽഹി: പശ്ചിമേഷ്യന്‍സംഘര്‍ഷത്തിലടക്കം മോദി സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുകയും പരിഹസിക്കുകയുംചെയ്‍ത നിരവധി അക്കൗണ്ടുകള്‍ സമൂഹമാധ്യമമായ "എക്സ് ' മരവിപ്പിച്ചു. ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനം, ഇറാനെതിരായ ഇസ്രയേൽ – യുഎസ് യുദ്ധം, ഇന്ത്യയിലെ പാചകവാതക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ വിമർശനാത്മക പോസ്റ്റുകളും ആക്ഷേപഹാസ്യ കാർട്ടൂണുകളും പങ്കുവച്ച പത്തോളം അക്കൗണ്ടുകള്‍ക്കെതിരെയാണ് കാരണം വ്യക്തമാക്കാതെയുള്ള നടപടി.
ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ സന്ദീപ് സിങ്ങിന്റെ അക്കൗണ്ടും കൂട്ടത്തിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന വിമര്‍ശം ശക്തമായി. മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് പിന്നാലെ ഇറാനെതിരെ നടന്ന ആക്രമണം, ഇന്ത്യക്ക് തൊട്ടടുത്ത് ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക മുക്കിയത് എന്നിവയിൽ പ്രധാനമന്ത്രി തുടരുന്ന മൗനത്തെ വിമര്‍ശിച്ച അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇന്ത്യയിൽ സമൂഹമാധ്യമ പോസ്റ്റുകളും അക്കൗണ്ടുകളും തടയുന്നത് തുടരുന്നതിൽ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആശങ്ക രേഖപ്പെടുത്തി. 2024 മാര്‍ച്ച് മുതൽ 2025 ജൂൺ വരെ "എക്‍സി'ൽനിന്ന് 1400 പോസ്റ്റുകളും അക്കൗണ്ടുകളുമാണ് കേന്ദ്രനിര്‍ദേശപ്രകാരം നീക്കിയത്.









0 comments