ഗുണ്ടാ തലവനെ പൊലീസ് വെടിവെച്ചുകൊന്നു; യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല

കൊല്ലപ്പെട്ട മെഹ്താബ് (വലത്)
മുസഫർനഗർ: ഒരുലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഗുണ്ടാതലവനെ ഉത്തർപ്രദേശിൽ പൊലീസ് വെടിവെച്ചുകൊന്നു. വെള്ളി രാത്രി മുസഫർനഗറിലെ ബുധാന പൊലീസ് സ്റ്റേഷൻ പരിധിയിൽ പരാസൗളി വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഒരു സബ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനും ഗുണ്ടകളുടെ ആക്രമണത്തിൽ വെടിയേറ്റുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷാംലി ജില്ലയിലെ റാസുൽപൂർ സ്വദേശി മെഹ്താബ് ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റ മെഹ്താബ് ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് മുസഫർനഗർ എസ്എസ്പി സഞ്ജയ് വർമ മാധ്യമങ്ങളോട് പറഞ്ഞു. മോഷണവും പിടിച്ചുപറിയും ഉൾപ്പെടെ 18 കേസുകൾ ഇയാളുടെ പേരിലുണ്ട്. മെഹ്താബിനെ പിടികൂടി ആശുപത്രിയിൽ എത്തിച്ചശേഷമാണ് ഇയാൾ കൊടും ക്രിമിനലാണെന്ന് അറിഞ്ഞത്. വനമേഖലയിൽ ഗുണ്ടകൾ തമ്പടിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പൊലീസിനെ കണ്ടപ്പോൾ രക്ഷപെടാൻ ശ്രമിച്ച ഗുണ്ടകൾ ആദ്യം വെടിവെക്കുകയായിരുന്നുവെന്നും പിന്നീടാണ് തിരിച്ച് വെടിവെച്ചതെന്നും എസ്എസ്പി പറഞ്ഞു.










0 comments