print edition യെലഹങ്ക ബുൾഡോസർ രാജ് ; പുനരധിവാസം ഉറപ്പാക്കണം , സിപിഐ എം പ്രതിഷേധിച്ചു

യെലഹങ്ക കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ കൊഗിലു ഫക്കീർ കോളനിയിൽ ചേർന്ന പൊതുയോഗം
ബംഗളൂരു
യെലഹങ്ക കൊഗിലുവിൽ കർണാടക കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിൽ വഴിയാധാരമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പൊതുയോഗം ചേർന്നു.
ഫക്കീർ കോളനിക്ക് സമീപത്തെ ഉറുദു യുപി സ്‌കൂൾ മുറ്റത്ത് ചേർന്ന യോഗത്തിൽ ഫക്കീർ കോളനിയിലേയും വസീം സ്‌ട്രീറ്റിലെയും കുടിയിറക്കപ്പെട്ട കുടുംബങ്ങൾ പങ്കെടുത്തു. പാർടി ബംഗളൂരു നോർത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം ഹുള്ളി ഉമേഷ്, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് ഗൂരമ്മ എന്നിവർ സംസാരിച്ചു.
ജനുവരി ഒന്നിനകം കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നാണ് കർണാടക സർക്കാർ പറഞ്ഞത്. എന്നാൽ കുടിയിറക്കപ്പെട്ടവർ 16 ദിവസം കഴിഞ്ഞിട്ടും തെരുവിൽ തന്നെയാണ്. അഞ്ചുലക്ഷം നൽകിയാൽ ഫ്ലാറ്റ് നൽകാമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കൃത്യമായ രേഖകളുള്ള കർണാടക സ്വദേശികളായ കുടുംബങ്ങളെ മാത്രമാണ് പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നാണ് സ്ഥലം എംഎൽഎ കൂടിയായ റവന്യുമന്ത്രി കൃഷ്‌ണ ബൈര ഗൗഡയുടെ നിലപാട്.











0 comments