print edition മറീന ബീച്ചിന് സമീപം പുതിയ സെക്രട്ടറിയറ്റ്; എതിർത്ത് സിപിഐ എം

സെക്രട്ടറിയറ്റ് നിർമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പട്ടിണപ്പക്കത്ത് സിപിഐ എം നടത്തിയ റാലി
ചെന്നൈ : മറീന ബീച്ചിനു സമീപത്തെ പട്ടിണപ്പക്കത്ത് പുതിയ സെക്രട്ടറിയറ്റ് സമുച്ചയം നിർമിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് സിപിഐ എം. പ്രകൃതിദുരന്തങ്ങളെ നേരിടാൻ അതീവ ജാഗ്രതവേണ്ട പ്രദേശത്ത് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചാൽ തടയുമെന്ന് മുന്നറിയിപ്പുനൽകി. ശനി രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖത്തിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധപ്രകടനവും നടത്തി.
‘മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. നിലവിലെ ഉത്തരവ് പിൻവലിച്ച് നിർമാണത്തിന് മറ്റൊരു സ്ഥലം കണ്ടെത്തണം. ഇതിനായി സർവകക്ഷിയോഗം വിളിച്ചുചേർക്കണം. സുനാമി ദുരന്തം വിതച്ച തീരപ്രദേശത്ത് അപകടസാധ്യതയുള്ളതിനാൽ ഇത്തരം വൻകിട നിർമാണങ്ങൾക്ക് അനുയോജ്യമല്ല. മത്സ്യത്തൊഴിലാളികൾക്കായി ഇവിടെ വീടുകൾ നിർമിച്ചുനൽകണമെന്ന ആവശ്യമാണ് ഉയർന്നുവരേണ്ടത്’ – പി ഷൺമുഖം പറഞ്ഞു.









0 comments