ഇഡി വേട്ട; സിപിഐ എം ദേശീയ സെമിനാർ 14 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇഡി നടപടികൾക്കെതിരെ സിപിഐ എം ദേശീയ സെമിനാർ ഒക്ടോബർ 14, 15 തീയതികളിൽ. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ, റിട്ടയേർഡ് ജസ്റ്റിസ് കെ ചന്ദ്രു എന്നിവർ പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിനുമെതിരെ ഇഡി നടത്തുന്ന രാഷ്ട്രീയവേട്ടയുടെ പശ്ചാത്തലത്തിലാണ് സെമിനാർ. എകെജി പഠനഗവേഷക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ഇഡി വേട്ടയ്ക്ക് ഇരയായവരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകൾ സംഘടിപ്പിക്കുന്നത്.
14 ന് തിരുവനന്തപുരത്തും 15 ന് കോഴിക്കോടുമാണ് സെമിനാർ നടക്കുക. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഓൺലൈനായി സെമിനാറിൽ പങ്കെടുക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തും മനുഷ്യാവകാശ – പൗരാവകാശ മണ്ഡലങ്ങളിലും പ്രവർത്തിക്കുന്ന പ്രമുഖർ പങ്കാളികളാകും.
ഇഡി രാജ്യത്താകമാനം ബിജെപിയുടെ ഏജന്റ് ആയി പ്രവർത്തിക്കുകയാണെന്ന് വ്യക്തമാകുന്ന ചർച്ചകളും സെമിനാറിലുണ്ടാകും. ഇഡി നടത്തുന്ന രാഷ്ട്രീയവേട്ടയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സെമിനാർ നടത്തുക.








0 comments