മുറിവിൽ ഉപ്പു പുരട്ടി, ഷോക്കടിപ്പിച്ചു; ബിജെപി എംഎൽഎയുടെ മകന്റെ ബ്രേസ്‌ലെറ്റ് മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് പേർക്ക് നേരെ പീഡനം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ബിജെപി എംഎൽഎ സുശാന്ത് സിംഗിന്റെ മകന്റെ സ്വർണ്ണ ബ്രേസ്ലെറ്റ് മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് പേർക്ക് ക്രൂരപീഡനം. അന്യായമായി ഇവരെ തടങ്കലിൽ വയ്ക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.
വീട്ടുജോലിക്കാരായി ജോലി ചെയ്തിരുന്ന അതുൽ, ലവേശ്, അവരുടെ സുഹൃത്ത് രാമു എന്നിവരാണ് ക്രൂരപീഡനത്തിന് ഇരയായത്. മൂന്ന് പേരെയും പൊലീസിനെ ഉപയോഗിച്ച് തടവിലാക്കി. പൊലീസിനെ ഉപയോഗിച്ച് തന്നെ ഇവരെ തലകീഴായി കെട്ടിത്തൂക്കുകയും ബെൽറ്റുകൊണ്ട് മർദിക്കുകയും ചെയ്തു. മർദിച്ചശേഷം മുറിവിൽ ഉപ്പുപുരട്ടുകയും ഷോക്കടിപ്പിക്കുകയും ചെയ്തതായും ഇവർ പറഞ്ഞു.
വീട്ടുജോലിക്കാർ ബ്രേസ്ലെറ്റ് കാണാതായതിനെ സംബന്ധിച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു എന്നാണ് സുശാന്ത് സിംഗിന്റെ വാദം. ഇത്തരം ആക്രമണങ്ങൾ നിർത്തലാക്കണമെന്നും ഇരകൾക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.








0 comments