മണിപ്പൂരിൽ നിയന്ത്രണങ്ങൾ കൈവിട്ട് സര്‍ക്കാര്‍
പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ചത് തലയില്ലാത്ത ജഡം: 48 മണിക്കൂര്‍ അന്ത്യശാസനം പുറപ്പെടുവിച്ച് ഗോത്ര സംഘടന

ഇംഫാൽ:മണിപ്പൂരിൽ കാങ്പോക്പി ജില്ലയിൽ കൊല്ലപ്പെട്ടയാളുടെ അറുത്തു മാറ്റിയ ശിരസ്സ് തിരികെ ലഭിക്കണമെന്ന് നാഗാ സിവിൽ സൊസൈറ്റിയുടെ അന്ത്യശാസനം. 48 മണിക്കൂറിനകം മൃതദേഹം പൂര്‍ണമായി തിരികെ കിട്ടണമെന്നാണ് ആവശ്യം. തലയറ്റ മൃതദേഹം സംസ്കരിക്കുന്നത് പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് തടഞ്ഞു. വെള്ളിയാഴ്ച വിവിധ ജില്ലകളിലായി ഉണ്ടായ അക്രമ സംഭവങ്ങളിൽ ഇതുവെര 9 പേര്‍ കൊല്ലപ്പെട്ടു.
ശനിയാഴ്ച കാങ്പോക്പി ജില്ലയിലെ മകുയ് അഷാങ് ഗ്രാമത്തിലാണ് 52 കാരനായ അജിന്‍ബൗ ആര്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി മൃതദേഹം ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിച്ചു എങ്കിലും തയില്ലാത്ത നിലയിലായിരുന്നു.
ഇതേ സമയം കനത്ത ആയുധധാരികളായ തീവ്രവാദികളുടെ ഇടയിൽ കൊല്ലപ്പെട്ട അജിൻബൗവിന്റെ എന്നു കരുതുന്ന രക്തമൂറുന്ന ശിരസ് ഉയര്‍ത്തി നിൽക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷ്യപ്പെട്ടു.

ഇതിന് പിന്നാലെ സംഘര്‍ഷാവസ്ഥ കൂടുതൽ രൂക്ഷമായി ജോയിന്റ് ട്രെെബ്സ് കൗൺസിൽ പ്രതിഷേധവുമായി രംഗത്തെത്തി. "അജിന്‍ബൗ ആറിന്റെ തല ഇനിയും കണ്ടെത്താനായിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന് മാന്യമായി സംസ്‌കരിക്കുന്നതിനായി തല തിരികെ ലഭിക്കുന്നത് വരെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുവദിക്കില്ല. തീവ്രവാദികള്‍ തല ഒരു ട്രോഫിയായി കൊണ്ടുനടക്കുമ്പോള്‍, മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടും വികൃതമാക്കാന്‍ സംസ്ഥാന സംവിധാനങ്ങളെ ഞങ്ങള്‍ അനുവദിക്കില്ല." സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.
പുതിയ അക്രമങ്ങള്‍ക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളാണ് നേരിട്ട് ഉത്തരവാദികളെന്ന് വ്യക്തമാക്കിയ കൗണ്‍സിൽ, "ഈ ക്രൂരമായ കുറ്റകൃതം മനുഷ്യത്വത്തിന് നേരെയുള്ള വെല്ലുവിളിയാണ്" എന്ന് വിശേഷിപ്പിച്ചു.
മണിപ്പൂര്‍ കലാപം കുക്കി മെയ്തെയ് സംഘടനകൾക്കിടയിലാണ് നിലനിന്നിരുന്നത്. ഇതിലേക്ക് നാഗാവിഭാഗം കൂടി വലിച്ചിഴക്കപ്പെട്ട സാഹചര്യമാണ്. ശനിയാഴ്ച കുക്കി നാഗ വിഭാഗങ്ങൾ തമ്മിൽ തുറന്ന വെടിവെപ്പ് ഉണ്ടായി. ഫെബ്രുവരി മുതൽ കുക്കി നാഗ ഏറ്റുമുട്ടലുകളിലും ആക്രമണങ്ങളിലുമായി 50 ൽ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഡസൻ കണക്കിന് വീടുകൾ തീയിട്ട് നശിപ്പിക്കപ്പെട്ടു.
Related News
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗങ്ങൾക്കിടയിൽ അധികാര ലക്ഷ്യം വെച്ച് വിഭാഗീയത വളര്‍ത്തിയത് ഇപ്പോൾ നിയന്ത്രണം വിട്ട് വളരുന്ന സാഹചര്യമാണ്. മണിപ്പൂരിൽ ബിജെപി അധികാരത്തിൽ എത്തിയതോടെയാണ് ഗോത്ര സംഘര്‍ഷങ്ങൾ രൂക്ഷമായത്.







0 comments