ad
Deshabhimani

ഇവിടെ തോൽക്കില്ല പോരാട്ടം

nagapattanam.

കീഴ്‌വേലൂരിൽ സിപിഐ എം സ്ഥാനാർഥി ടി ലത വാഹന പ്രചാരണം നടത്തുന്നു

avatar
കെ എ നിധിൻ നാഥ്‌ [email protected]

Published on Apr 18, 2026, 12:30 AM | 1 min read

നാഗപട്ടണം : കര്‍ഷകപോരാട്ടം കൊണ്ട് ചുവന്ന ഭൂമിയിൽ ചെങ്കൊടി തോൽക്കില്ലെന്ന പ്രഖ്യാപനമാണ്‌ കീഴ്‌വേലൂരിലെ ഓരോ സ്വീകരണ കേന്ദ്രത്തിലും ഉയരുന്നത്‌. മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ സിപിഐ എം സ്ഥാനാർഥി ടി ലതയെ ചേര്‍ത്തുപിടിക്കുകയാണ് ജനത. സ്ഥാനാർഥിയെ പടക്കം പൊട്ടിച്ചും സ്‌ത്രീകൾ ആരതിയുഴിഞ്ഞും സ്വീകരിക്കുകര്‍ഷകപോരാട്ടം കൊണ്ട് ചുവന്ന ഭൂമിയിൽ ചെങ്കൊടി തോൽക്കില്ലെന്ന പ്രഖ്യാപനമാണ്‌ കീഴ്‌വേലൂരിലെ ഓരോ സ്വീകരണ കേന്ദ്രത്തിലും ഉയരുന്നത്‌. മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ സിപിഐ എം സ്ഥാനാർഥി ടി ലതയെ ചേര്‍ത്തുപിടിക്കുകയാണ് ജനത. കയാണ്. വികസനവും ക്ഷേമവും കീഴ്‌വേലൂരിലെത്തിയ കാലത്തിന്റെ തുടർച്ചയ്‍ക്ക് സിപിഐ എം വിജയം അനിവാര്യമാണെന്ന് വോട്ടര്‍മാര്‍ പറയുന്നു.

2021ൽ സിപിഐ എം എംഎൽഎയായ വി പി നാഗൈമാലിയുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വികസനത്തിനാണ് കീഴ്‍വേലൂര്‍ സാക്ഷ്യംവഹിച്ചത്. 15 പാലമാണ്‌ അഞ്ച്‌ വർഷത്തിനിടെ നിർമിച്ചത്‌. കാർഷിക മണ്ഡലത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ കാർഷിക കോളേജ്‌ യാഥാർഥ്യമായി. കൃഷി ചെയ്യാൻ കഴിയാതിരുന്ന 50,298 ഹെക്ടർ ഭൂമിയിലേക്ക്‌ വെള്ളമെത്തിക്കാൻ 46 പദ്ധതികളിലൂടെ സമഗ്ര പാക്കേജ്‌ നടപ്പാക്കി.

പ്രൈമറി സ്‌കൂളുകള്‍, പുതിയ ക്ലാസ്‌ റൂമുകൾ, പബ്ലിക്‌ ലൈബ്രറി, നൂറോളം റോഡുകളുടെ നവീകരണം, മണ്ഡലത്തിലെ ഭൂരിപക്ഷ പ്രദേശത്തും ഉപ്പുവെള്ളമായതിനാൽ കുടിവെള്ളം ഉറപ്പാക്കാൻ ടാങ്കുകള്‍... അങ്ങനെ നിരവധി. സ്‌ത്രീകളുടെ പ്രധാന വരുമാന മാർഗമായ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കൽ, മീൻപിടിത്ത ബോട്ടുകൾ സമുദ്രാതിർത്തി കടന്നെന്ന്‌ ആരോപിച്ച്‌ ശ്രീലങ്കൻ സർക്കാർ പിടിച്ചെടുക്കുമ്പോൾ നിശ്ശബ്‍ദത പാലിക്കൽ തുടങ്ങി കേന്ദ്രസർക്കാരിന്റെ ദ്രോഹനയങ്ങൾക്കെതിരായ പോരാട്ടത്തിനും മണ്ഡലം സാക്ഷ്യം വഹിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home