കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: 20ന് തലസ്ഥാനത്ത് ചർച്ച

കൊച്ചി : അമേരിക്കൻ മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ചർച്ച 20ന് തിരുവനന്തപുരത്ത് നടക്കും. തൊഴിൽമന്ത്രി ബിന്ദു കൃഷ്‌ണയുടെ സാന്നിധ്യത്തിൽ പകൽ 11ന് സെക്രട്ടറിയറ്റിലാണ് കമ്പനി പ്രതിനിധികളും പിരിച്ചുവിടപ്പെട്ട ജീവനക്കാരും തമ്മിൽ ചർച്ച.
ജോലി നഷ്ടപ്പെട്ടവർക്ക് ജി ടെക് വഴി ജോലി നൽകാമെന്ന് ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനം അനവസരത്തിലായെന്ന് ജീവനക്കാർ പറഞ്ഞു. കോറോ ഹെൽത്ത് കന്പനി ഉടമകളെ സഹായിക്കുന്ന സമീപനമാണിത്. വിഷയം പഠിക്കാതെയാണ് സർക്കാർ എടുത്തുചാടിയത്. മന്ത്രി പ്രതികരിച്ചതല്ലാതെ, ഒൗദ്യോഗികമായി ജി ടെക് പ്രതിനിധികളോ സർക്കാരോ ബന്ധപ്പെട്ടിട്ടില്ല. തൊഴിൽസുരക്ഷ ഉറപ്പാക്കാനും സ്ഥാപനം കേരളത്തിൽ തുടരാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജീവനക്കാർ പറഞ്ഞു.










0 comments