ad
Deshabhimani

print edition ജനക്ഷേമ ആവശ്യങ്ങളുന്നയിച്ച് തെലങ്കാനയിൽ 
സിപിഐ എം പദയാത്ര

telengana cpim

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുകയെന്ന മുദ്രാവാക്യവുമായി 
സിപിഐ എം തെലങ്കാന ഭുവനഗിരി ജില്ലാ കമ്മിറ്റി നടത്തിയ പദയാത്ര

വെബ് ഡെസ്ക്

Published on Sep 03, 2026, 01:00 AM | 1 min read

ഹൈദരാബാദ്‌ : ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജലസേചന–-കുടിവെള്ള പദ്ധതികൾക്ക് ഉടൻ ഫണ്ട് അനുവദിക്കുക, കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി തെലങ്കാനയിൽ സിപിഐ എം പ്രഷോഭം. ഭുവനഗിരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നുദിവസത്തെ പദയാത്ര സംഘടിപ്പിച്ചു. ഭുവനഗിരിയിൽനിന്ന് ആരംഭിച്ച് 60 കിലോമീറ്റർ പിന്നിട്ട ജാഥ ഹൈദരാബാദിലെ ഇന്ദിരാ പാർക്കിൽനടന്ന മഹാധർണയോടെയാണ് അവസാനിച്ചത്. കർഷകരും കർഷകത്തൊഴിലാളികളുമുൾപ്പെടെയുള്ള ആയിരക്കണക്കിനുപേർ സമരത്തിൽ കണ്ണികളായി.


സംസ്ഥാന സെക്രട്ടറി ജോൺ വെസ്ലി സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. ‘യഥാസമയം ഫണ്ട്‌ അനുവദിക്കാത്തതിനാൽ നിരവധി പദ്ധതികൾ പാതിവഴിയിൽ നിലച്ചു. വെള്ളമെത്തിക്കാൻ നിർമിച്ച കനാലുകൾ വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നു. പുനരധിവാസം ഉറപ്പാക്കിയശേഷമേ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കാവൂ’ – ജോൺ വെസ്ലി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home