ad
Deshabhimani

വിഴിഞ്ഞം ഓഹരിക്കൈമാറ്റം

print edition സിപിഐ എമ്മിന്‌ ഏകാഭിപ്രായം: എം വി ഗോവിന്ദൻ

M V Govindan Press Meet
വെബ് ഡെസ്ക്

Published on Jul 12, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ഓഹരിക്കൈമാറ്റ വിഷയത്തില്‍ സിപിഐ എമ്മിന്‌ ഏകാഭിപ്രായമാണെന്ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 25 ശതമാനത്തിലധികം ഓഹരി വിൽക്കണമെങ്കിൽ സർക്കാർ അനുവാദം വേണം. അനുവാദമില്ലാതെ നടപടിയെടുത്തത്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌. രാഹുൽഗാന്ധിയടക്കം മറുപടി പറയണം.


അദാനിക്ക്‌ പിന്തുണ നൽകുന്നത്‌ സിപിഐ എം ആണെന്ന്‌ രാഹുല്‍ ഗാന്ധി ആദ്യം പറഞ്ഞു. എന്നാല്‍ ഉമ്മൻചാണ്ടി സർക്കാരാണ്‌ ഇ‍ൗ കരാറുണ്ടാക്കിയത്. അദാനിയുടെ പ്രമുഖരെ കാണാനുള്ള വി ഡി സതീശന്റെ മംഗളൂരു യാത്രയെക്കുറിച്ച് രാഹുല്‍ ഗാന്ധി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. വിഴിഞ്ഞം വിഷയത്തിൽ ചർച്ചകൾ പതിറ്റാണ്ടുകളായി നടക്കുന്നുണ്ട്‌. ആർക്കും ആരുമായും ചർച്ചചെയ്യാം.

എന്നാൽ, സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഡീൽ ഉറപ്പിച്ചതിനെ സംബന്ധിച്ച ചോദ്യത്തിനാണ്‌ മുഖ്യമന്ത്രി മറുപടി പറയേണ്ടത്‌. ഓഹരിക്കൈമാറ്റം ഉണ്ടായിട്ടില്ല എന്ന് നിലപാടായി പറയാൻ മുഖ്യമന്ത്രി തയ്യാറാവണം –എം വി ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home