ad
Deshabhimani

അസം നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

cpim assam
വെബ് ഡെസ്ക്

Published on Mar 16, 2026, 03:54 PM | 1 min read

ന്യൂഡൽഹി : അസം നിയമസഭ തെരഞ്ഞെടുപ്പിനുള്ള സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഭവാനിപുർ - സർഭോഗ്, ഗോരേശ്വർ എന്നീ രണ്ട് മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്.


ഭവാനിപുർ - സർഭോഗ് മണ്ഡലത്തിൽ നിലവിലെ എംഎൽഎയും പ്രമുഖ നേതാവുമായ മനോരഞ്ജൻ താലൂക്ദാർ സ്ഥാനാർഥിയാകും. ഗോരേശ്വർ മണ്ഡലത്തിൽ പാർട്ടിയുടെ മുതിർന്ന നേതാവായ ബാപ്പു റാം ബോറോ ആണ് ജനവിധി തേടുന്നത്.


കോൺഗ്രസ്, അസം ജാതീയ പരിഷത്ത് (എജെപി), എപിഎച്ച്എൽസി, സിപിഐ (എംഎൽ) എന്നീ പാർട്ടികളുമായുള്ള സീറ്റ് വിഭജന ധാരണയുടെ ഭാഗമായാണ് സിപിഐ എം ഈ രണ്ട് സീറ്റുകളിൽ മത്സരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home