ഹരിയാനയിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ എം

ചണ്ഡീഗഡ്: ഹരിയാനയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ എം. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.
ജാതി വിവേചനവും പീഡനവുമാണ് എഡിജിപി പൂരൺ കുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന റിപ്പോർട്ടുകളെ തുടർന്നാണ് സിപിഐ എം ജനറൽ സെക്രട്ടറി എ എം ബേബി പ്രധാനമന്ത്രിക്ക് കത്തയച്ചത്. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗങ്ങൾ മരിച്ച ഉദ്യോഗസ്ഥന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മുൻപായി ജാതി അധിക്ഷേപം നടത്തിയതായി പൂരൺ കുമാർ ആരോപിച്ച ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഇത് ഒരു വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല, ഭരണഘടനാ മൂല്യങ്ങളെയും സാമൂഹിക നീതിയെയും സംബന്ധിക്കുന്ന വിഷയമാണ്. ഈ വിഷയത്തിൽ നീതി ഉറപ്പാക്കുന്നത് രാജ്യത്തിൻറെ പ്രതിബദ്ധതയാണെന്നും കത്തിൽ പറയുന്നു.









0 comments