ad
Deshabhimani

ഗോരക്ഷാ ഗുണ്ട ബിട്ടു ബജ്‍രംഗി വിവാഹത്തട്ടിപ്പിന് ഇരയായി

Bittu Bajrangi.JPG

ബിട്ടു ബജ്‍രംഗി: photo credit- x.com/TARUNspeakss

വെബ് ഡെസ്ക്

Published on Feb 22, 2026, 07:21 AM | 1 min read

ഫരീദാബാദ്: ഹരിയാന നൂഹിലെ വർഗീയ കലാപത്തിലെ പ്രതിയായ ഗോരക്ഷാ ഗുണ്ട ബിട്ടു ബജ്‌രംഗി യുപി അലിഗഡിൽ വിവാഹത്തട്ടിപ്പിന് ഇരയായി. ഏഴിന് വിവാഹഘോഷയാത്രയായി ബിട്ടു ബജ്‍രംഗി അലിഗഡിലെ വിവാഹവേദിയിലെത്തിയപ്പോഴാണ് "പെണ്ണും വീട്ടുകാരും അപ്രത്യക്ഷരായത്' തിരിച്ചറിഞ്ഞത്. അയൽവാസിയുടെ ബന്ധുവായ ബണ്ടിയും സംഘവുമാണ് ബിട്ടു ബജ്‌രംഗിയെ പറ്റിച്ചത്. നാൽപ്പത്തിയേഴുകാരനായ ബജ്‌രംഗിയെ പറ്റിച്ച് ഇവർ 30,000 രൂപയും കൈക്കലാക്കി.


ബണ്ടിയും സംഘവും പെണ്ണ് കാണലിനായി മൂന്ന് തവണ അലിഗഡിലേക്ക് ബജ്‍രംഗിയെ കൊണ്ടുപോയി. ആരെയും ബജ്‍രംഗിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നീട് ബണ്ടി ഒരു യുവതിയുടെ ചിത്രം അയച്ചുനൽകി. ഈ പെൺകുട്ടിയെ ബജ്‍രംഗിക്ക് ഇഷ്ടപ്പെട്ടതോടെ കല്യാണത്തിലേക്ക് നീങ്ങുകയായിരുന്നു. ഗോ രക്ഷ ബജ്‍‌രംഗ് ഫോഴ്സ് എന്ന സംഘടനയുടെ നേതാവാണ് ബിട്ടു ബജ്‍രംഗി. നൂഹിൽ ആറു പേർ കൊല്ലപ്പെട്ട 2023 ജൂലൈയിലെ കലാപത്തിൽ ബജ്‍രംഗി അറസ്റ്റിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home