print edition ബിജെപിയെ വളർത്താൻ കോർപറേറ്റുകൾ; സംഭാവനായി കിട്ടിയത് 6074.01 കോടി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : സംഭാവന രൂപത്തിൽ കോര്‍പറേറ്റുകള്‍ ബിജെപിയിലേക്ക് കോടികള്‍ ഒഴുക്കുന്നത് തുടരുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കുപ്രകാരം 2024 -–25 സാമ്പത്തിക വർഷത്തിൽ ദേശീയ പാർടികൾ വെളിപ്പെടുത്തിയ 20,000 രൂപയ്‍ക്ക് മുകളിൽ ലഭിച്ച സംഭാവനകളുടെ ആകെ തുക 6648.563 കോടി രൂപയാണ്. ഇതിൽ 6074.015 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. കോൺഗ്രസ് ഉള്‍പ്പെടെ മറ്റ് ദേശീയ പാര്‍ടികള്‍ക്ക് ആകെ ലഭിച്ചതിനെക്കാള്‍ പത്തിരട്ടിയിലേറെ വരുമിത്. കോൺഗ്രസിന് 517.394 കോടി രൂപ ലഭിച്ചു. ആംആദ്മി പാര്‍ടിക്ക് 27.044 കോടി രൂപയും ലഭിച്ചു.
മുൻ സാമ്പത്തിക വര്‍ഷം ബിജെപിക്ക് ലഭിച്ചത് 2243.947 കോടി രൂപയാണ്. 171 ശതമാനമാണ് 2024 -–25ൽ വര്‍ധിച്ചത്. രാഷ്ട്രീയപാര്‍ടികള്‍ക്ക് കോര്‍പറേറ്റുകള്‍ സംഭാവനയായി നൽകിയത് 6128.787 കോടി രൂപ (92.18 ശതമാനം) യാണ്. ഇതിൽ 5717.167 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. വ്യക്തിഗത സംഭാവനകളിൽനിന്ന് 345.94 കോടി രൂപയും ബിജെപിക്ക് കിട്ടി. കോര്‍പറേറ്റുകള്‍ കോൺഗ്രസിന് 383.86 കോടി രൂപ നൽകി.
കോവിഡ് വാക്‍സിൻ നിര്‍മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 100 കോടിയാണ് ബിജെപിക്ക് നൽകിയത്.










0 comments