ad
Deshabhimani

കോർ‌പറേറ്റുകളുടെ കടം എഴുതിത്തള്ളാൻ ഐബിസി: പൊതുഖജനാവിന്‌ നഷ്ടം 7 ലക്ഷം കോടി

bankruptcy
വെബ് ഡെസ്ക്

Published on Mar 19, 2026, 12:30 AM | 1 min read

ന്യൂഡൽഹി: ​ഇൻസോൾവൻസി ആൻഡ്‌ ബാങ്ക്‌റപ്‌റ്റസി കോഡ്‌ (ഐബിസി) വൻകിട കോർപറേറ്റുകളുടെ ലക്ഷക്കണക്കിന്‌ കോടിയുടെ കടം വലിയ ഇളവുകളിലൂ‍ടെ എഴുതിത്തള്ളാനുള്ള ഉപകരണമായി മാറുന്നു. 2017–2018 മുതൽ 2024–2025 വരെ ഐബിസി പരിഹാരങ്ങളിലൂടെ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും 7,04,000 കോടിയിലധികം നഷ്ടമുണ്ടായതായി വി ശിവദാസൻ എംപിയുടെ ചോദ്യത്തിന്‌ കോർപറേറ്റ്‌ കാര്യ മന്ത്രാലയം നൽകിയ മറുപടിയിലൂടെ വ്യക്തമായി.


ഐബിസി കോഡ്‌ നിലവിൽ വന്നതിന്‌ ശേഷം ‘ഹെയർകട്ട്‌’ എന്ന ഓമനപേരിൽ ഒരോവർഷവും എഴുതിത്തള്ളിയ തുക ഇങ്ങനെ: 2017–2018 – 3,243 കോടി, 2018–2019 – 87,821 കോടി, 2019–2020 – 1,06,093 കോടി, 2020–2021 – 73,276 കോടി, 2021–2022 – 1,46,294 കോടി, 2022–2023 – 84,657 കോടി, 2023–2024 –1,15,035 കോടി, 2024–2025 – 87,645 കോടി. വൻകോർപറേറ്റുകൾക്ക്‌ കടബാധ്യതകളിൽ നിന്നും ഇളവുകൾ നേടി തടിതപ്പാനുള്ള മാർഗമായി ഐബിസി മാറിയിരിക്കുകയാണെന്ന്‌ ശിവദാസൻ ചൂണ്ടിക്കാണിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home