print edition വിജയ്‍യെ കാണാൻ കൂട്ടാക്കാതെ അമിത് ഷാ

ന്യൂഡൽഹി : ഡൽഹിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യെ കാണാൻ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ സമയം നൽകാത്തത് വിവാദത്തിൽ. തമിഴ്നാടിന്റെ ആഭ്യന്തരവകുപ്പുകൂടി കൈകാര്യം ചെയ്യുന്ന വിജയ് സന്ദര്‍ശനത്തിന് സമയം തേടിയിരുന്നെങ്കിലും അമിത് ഷായുടെ ഓഫീസ് "മറ്റ് തിരക്കുകള്‍' പറഞ്ഞ് ഒഴിവാക്കി. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കാത്ത കേരള മുഖ്യമന്ത്രി വി ഡി സതീശനുമായി ദീര്‍ഘനേരം അമിത് ഷാ കൂടിക്കാഴ്‍ച നടത്തിയിരുന്നു.
കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്‌ഡിന് പിന്നാലെയായിരുന്നു സതീശനുമായുള്ള കൂടിക്കാഴ്‌ച. മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ വിജയ്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനമന്ത്രി നിര്‍മല സീതാരാമനെയും സന്ദര്‍ശിച്ചിരുന്നു. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അമിത് ഷായെ കാണാനും വിജയ് തീരുമാനിച്ചിരുന്നു.
മുഖ്യമന്ത്രി പദവിയിലുള്ളവര്‍ എത്തുമ്പോള്‍ കേന്ദ്രമന്ത്രിമാര്‍ തിരക്കുകള്‍ പറഞ്ഞ് ഒഴിവാക്കുന്ന പതിവില്ല. തമിഴ്നാട് തായ്‌വാഴ്‍ത്ത് സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ആദ്യം ആലപിക്കുന്നത് സംബന്ധിച്ച് വ്യക്തതവരുത്താൻ കേന്ദ്രആഭ്യന്തരമന്ത്രാലയത്തോട് വിജയ് ആവശ്യപ്പെട്ടിരുന്നു.










0 comments