ad
Deshabhimani

കേരളത്തിന് പിന്നാലെ കർണാടക കോൺ​ഗ്രസിലും 'പോസ്റ്റർ യുദ്ധം'

Poster Fight

ഡി കെ ശിവകുമാര്‍ അനുകൂലികള്‍ പതിപ്പിച്ച പോസ്റ്റര്‍ (Photo: Screengrab)

വെബ് ഡെസ്ക്

Published on May 13, 2026, 08:59 PM | 1 min read

ബം​ഗളൂരു: കേരളത്തിന് പിന്നാലെ കർണാടക കോൺ​ഗ്രസിലും പോസ്റ്റർ യുദ്ധത്തിന് തുടക്കം കുറിച്ചു. മുഖ്യമന്ത്രി തർക്കങ്ങളെ തുടർന്നാണ് കർണാടകത്തിന്റെ വിവിധ ഇടങ്ങളിൽ പോസ്റ്ററുകൾ ഉയർന്നിരിക്കുന്നത്. ഡി കെ ശിവകുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ച് അടുത്ത മുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നെഴുതിയ പോസ്റ്ററുകളാണ് ബം​ഗളൂരുവിന്റെ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശിവകുമാർ അനുകൂലികളാണ് പോസ്റ്റർ പതിപ്പിച്ചതെന്നാണ് വിവരം.


2023 മേയ് 20ന് അധികാരത്തിലേറിയപ്പോൾ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുണ്ടാക്കിയെന്ന് പറയപ്പെടുന്ന കരാറിന്റെ പേരിൽ അധികാര തർക്കം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. രണ്ടര വർഷത്തിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്ന് ഡികെയുടെ അനുയായികൾ ആവശ്യപ്പെട്ടു. പക്ഷെ നാളിതുവരെയായിട്ടും അധികാരമാറ്റം ഉണ്ടായിട്ടില്ല. ഇതാണ് പോസ്റ്റർ യുദ്ധത്തിലേയ്ക്ക് വഴിവെച്ചിരിക്കുന്നത്. എംഎൽഎമാർ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വരുന്നതിനായി പരസ്യ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.


മൂന്ന് വർഷത്തോളമായ സ്ഥിതിക്ക് അധികാരമാറ്റമോ മന്ത്രിസഭാ പുനഃസംഘടനയോ വേണമെന്ന ആവശ്യം കടുക്കുകയാണ്. ആവശ്യം ഉന്നയിച്ച് 30 എംഎൽഎമാർ രാഹുൽ ​ഗാന്ധിയെ നേരിൽ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട്‌ ഉടൻ പുനഃസംഘടന നടത്താൻ നിർദേശിക്കണം, മികച്ച വകുപ്പ്‌ ഭരിക്കാൻ കിട്ടണം എന്നീ രണ്ട്‌ ആവശ്യങ്ങളാണ്‌ ഇവർക്കൊല്ലാം ഉന്നയിക്കാനുള്ളത്‌. അടുത്തിടെ പൂർത്തിയായ ഉപതെരഞ്ഞെടുപ്പിന്‌ പിന്നാലെ മന്ത്രിസഭ പുനഃസംഘടനയെന്ന ആവശ്യം കോൺഗ്രസ്‌ എംഎൽഎമാർ ശക്തമായി ഉന്നയിച്ചിരുന്നു. ‘ചില നേതാക്കൾക്ക്‌ അഞ്ച്‌ തവണവരെ അവസരം നൽകി. ചിലർക്ക്‌ പ്രാപ്‌തി തെളിയിക്കാൻ ഒറ്റ അവസരം പോലും കിട്ടിയിട്ടില്ല. അങ്ങനെയുള്ളവരെകൂടി ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നാണ്‌ നേതൃത്വത്തോട്‌ അഭ്യർഥിക്കാനുള്ളതെന്നാണ് എംഎൽഎമാരുടെ പക്ഷം.


അതേസമയം, ഭരണം സുഖകരമായി പോകാൻ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരണം എന്നാണ് സിദ്ധരാമയ്യ അനുകൂലിക്കുന്നവരുടെ വാദം. ഇതിനിടെയാണ് അടുത്ത മുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നെഴുതിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home