ad
Deshabhimani

print edition പെണ്ണിനെന്താ കുഴപ്പം

Women

പ്രതീകാത്മക ചിത്രം

avatar
എം അഖിൽ

Published on Mar 27, 2026, 02:45 AM | 2 min read

ന്യ‍ൂഡൽഹി ​ : എസ്‌സി, എസ്‌ടി, ഒബിസി പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്നതിന്‌ കാരണം അവരെ ബലാത്സംഗം ചെയ്‌താൽ തീർഥയാത്രയുടെ പുണ്യം കിട്ടുമെന്ന്‌ ചില വിശുദ്ധഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്‌ കൊണ്ടാണ്‌’– എന്ന്‌ പ്രസ്‌താവിച്ച മധ്യപ്രദേശിലെ കോൺഗ്രസ്‌ എംഎൽഎ ഫൂൽസിങ് ബരയ്യയ്‌ക്കെതിരെ ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇ‍ൗ വർഷം ജനുവരിയിലാണ്‌ ഫുൽസിങ്ങ്‌ വിവാദപരാമർശം നടത്തിയത്‌. ‘വ്യക്തിപരമായ പരാമർശമെന്ന’ പറഞ്ഞ്‌ എംഎൽഎയെ കോൺഗ്രസ്‌ സംരക്ഷിച്ചു. കർണാടക കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റും മുൻമന്ത്രിയുമായ സി മൊട്ടമ്മ ഇ‍ൗ വർഷം ഫെബ്രുവരിയിൽ നടത്തിയ പ്രസ്‌താവനയും വലിയ വിവാദമായിരുന്നു. ‘ഇന്ന്‌ രാഷ്ട്രീയത്തിലെ സ്‌ത്രീകൾ നേതാക്കൾക്ക്‌ മുന്നിൽ ഗ്ലാമർ കാണിച്ച്‌ നടക്കുകയാണ്‌. എന്നാൽ, മാത്രമേ അവർക്ക്‌ നേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിക്കൂ. ഇങ്ങനെ പോയാൽ സ്‌ത്രീകൾക്ക്‌ തൊട്ടുകൂട്ടാനുള്ള കറിയുടെ വില മാത്രമേ ഉണ്ടാകൂ’– എന്നായിരുന്നു മൊട്ടമ്മയുടെ പരാമർശം.

തന്തൂർ 
കൊലപാതകം


എല്ലാക്കാലവും സ്‌ത്രീകളോടുള്ള കോൺഗ്രസിന്റെ സമീപനം സമാനമായിരുന്നു. രാജ്യത്തെ നടുക്കിയ ‘തന്തൂർ കൊലപാതകം’ ഇതിനുള്ള വലിയ ഉദാഹരണം. 1995 ജൂ‍ലൈ രണ്ടിനാണ്‌ 29കാരി നൈനാ സാഹ്നിയെ യൂത്ത്‌കോൺഗ്രസ്‌ നേതാവും എംഎൽഎയുമായിരുന്ന സുശീൽശർമ ഡൽഹിയിൽ വെടിവെച്ചുകൊന്നത്‌. ഭാര്യയുടെ ശരീരം വെട്ടിനുറുക്കിയ സുശീൽശർമ സുഹൃത്തിന്റെ റെസ്‌റ്റോറന്റിലെ തന്തൂർ അടുപ്പിലിട്ട്‌ കത്തിക്കാൻ ശ്രമിച്ചു. പുലർച്ചെ വലിയ പുകയും മണവും ഉയരുന്നത്‌ ശ്രദ്ധയിൽപ്പെട്ട പട്രോളിങ്ങിനിറങ്ങിയ മലയാളി പൊലീസുകാരൻ അബ്‌ദുൾനസീർ കുഞ്ഞ്‌ ഉൾപ്പടെയുള്ളവർ നടത്തിയ അന്വേഷണത്തിൽ പകുതി കത്തിക്കരിഞ്ഞ മൃതദേഹം ലഭിച്ചു. 23 വർഷത്തെ ജയിൽവാസത്തിന്‌ ശേഷം 2018ൽ സുശീൽകുമാർ ജയിൽമോചിതനായി.


തെളിവ്‌ നശിപ്പിക്കും


1999 ഏപ്രിൽ 30ന്‌ ഡൽഹിയിലെ ഹോട്ടലിൽ മോഡൽ ജെസീക്കാലാലിനെ വെടിവെച്ച്‌ കൊന്ന മനുശർമ കോൺഗ്രസ്‌ എംപിയായിരുന്ന വിനോദ് ശർമയുടെ മകനായിരുന്നു. കേസിന്റെ പ്രാരംഭഘട്ടത്തിൽ സാക്ഷികളെ കൂറുമാറ്റിയും തെളിവുകൾ ഇല്ലാതാക്കിയും മകനെ രക്ഷിക്കാൻ കോൺഗ്രസ്‌ നേതാവ്‌ പതിനെട്ടടവും പയറ്റി. വിചാരണക്കോടതി മനുശർമയെ വെറുതേവിട്ടെങ്കിലും ശക്തമായ ജനരോഷത്തെ തുടർന്ന്‌ ഡൽഹി ഹൈക്കോടതി അയാളെ ജീവപര്യന്തത്തിന്‌ ശിക്ഷിച്ചു.


ബലാത്സംഗം 
തടുക്കാനായില്ലെങ്കിൽ ആസ്വദിക്കുക


സ്‌ത്രീവിരുദ്ധത കോൺഗ്രസിന്റെ രക്തത്തിൽ അലിഞ്ഞതാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കർണാടകത്തിലെ മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ സ്‌പീക്കറുമായ കെ ആർ രമേശ്‌കുമാർ 2021ൽ നടത്തിയ വിവാദപ്രസ്‌താവന. ‘ബലാത്സംഗം തടുക്കാനായില്ലെങ്കിൽ ആസ്വദിക്കാൻ നോക്കുക’ എന്നാണ്‌ രമേശ്‌കുമാർ നിയമസഭയിൽ പറഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home