ad
Deshabhimani

അറിയിപ്പില്ലാതെ സ്ഥാപനം അടച്ചുപൂട്ടി; തൊഴില്‍രഹിതരായി 700 ജീവനക്കാർ, പൂനെയില്‍ ഐടി കമ്പനി സിഇഒ അറസ്റ്റില്‍

pune

image: ndtv

വെബ് ഡെസ്ക്

Published on Jun 03, 2026, 09:07 PM | 1 min read

പൂനെ: മുൻകൂർ അറിയിപ്പില്ലാതെ കമ്പനി നിർത്തിവെച്ചതിനെ തുടർന്ന് പൂനെ ആസ്ഥാനമായുള്ള തിങ്ക് ടെക്നേളജി ഇന്ത്യയിൽ ഒരു ദിവസം കൊണ്ട് ജോലി നഷ്ടമായത് 700 ജീവനക്കാർക്ക്.


സോഫ്റ്റ് വെയർ എഞ്ചിനീയർമാർ മുതൽ ഇന്റേണുകൾക്ക് വരെ തൊഴിൽ നഷ്ടമായെന്നാണ് റിപ്പോർട്ട്. മുന്നറിയിപ്പില്ലാതെയുള്ള അടച്ചുപൂട്ടലിൽ ശമ്പളം നൽകാതിരിക്കൽ, സാമ്പത്തിക ദുരുപയോ​ഗം തുടങ്ങിയ കുറ്റങ്ങൾക്ക് കമ്പനി സിഇഒയെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനിയിലെ 25കാരനായ ഇന്റേൺ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. സമാന പരാതികളുമായി 30തിലധികം ഇന്റേണുകൾ സമീപിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കമ്പനിയുടെ പരിശീലന വിഭാ​ഗം മേധാവി, ഹ്യൂമൻ റിസോർഴ്സ് മാനേജർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.


ഏപ്രിലിൽ യാതൊരു അറിയിപ്പുമില്ലാതെ കമ്പനി പ്രവർത്തനം നിർത്തിവെക്കുകയും തൊഴിലാളികളുമായുള്ള ആശയവിനിമയം അവസാനിപ്പിക്കുകയും ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ജീവനക്കാർക്ക് ശമ്പള കുടിശിക വാങ്ങാൻ പോലും കഴിയാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home