അമോണിയ ചോർച്ച പരിഭ്രാന്തി പരത്തുന്നു
കോൾഡ് സ്റ്റോറേജ് തകർന്നു വീണു: നാല് മരണം

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു. ചന്ദാപൂർ ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ14പേർക്ക് പരിക്കേറ്റു.
അപകടത്തിന് പിന്നാലെ പ്ലാന്റിൽ നിന്ന് അമോണിയ വാതകം ചോർന്നത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കയാണ്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി ചോർച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സമാജ്‌വാദി പാർട്ടി മുൻ എം എൽ എയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കോൾഡ് സ്റ്റോറേജ്.
കെട്ടിടത്തിന്റെ കാലപ്പഴക്കവും സുരക്ഷാ വീഴ്ചകളുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.തകർന്നുവീണ കെട്ടിടം അത്യന്തം അപകടാവസ്ഥയിലായിരുന്നുവെന്ന് പോലീസ് കമ്മീഷണർ ജോഗേന്ദ്ര കുമാർ അറിയിച്ചു.











0 comments