ad
Deshabhimani

print edition തുടക്കമിട്ടത്‌ ചീഫ്‌ ജസ്‌റ്റിസിന്റെ അധിക്ഷേപം

surya

ജസ്‌റ്റിസ്‌ സൂര്യകാന്ത്‌

വെബ് ഡെസ്ക്

Published on Jul 26, 2026, 01:31 AM | 1 min read

ന്യൂഡൽഹി : കോക്രോച്ച് പാർടി രൂപീകരണത്തിന് സ്വയമറിയാതെ വഴിയൊരുക്കിയത്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌. 2026 മെയ്‌ 15 ന്‌ മുതിർന്ന അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കവെ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ നടത്തിയ പാറ്റ പരാമർശമാണ്‌ സിജെപിയുടെ രൂപീകരണത്തിന് കാരണമായത്‌. ‘പാറ്റകളെ പോലെ ചില യുവാക്കളുണ്ട്‌. അവർക്ക്‌ ഒരു തൊഴിലും കിട്ടില്ല. പ്രൊഫഷനിലും ഒരു സ്ഥാനവുമുണ്ടാകില്ല.


ഇത്തരം പാറ്റകളിൽ ചിലർ സമൂഹമാധ്യമ പ്രവർത്തകരോ വിവരാവകാശ പ്രവർത്തകരോ ഒക്കെ ആയി മാറും. എല്ലാവരെയും കടന്നാക്രമിക്കും’. എന്നായിരുന്നു ജസ്‌റ്റിസ്‌ സൂര്യകാന്തിന്റെ പരാമർശം. ഇത്‌ വിവാദമായതിന്‌ പിന്നാലെ യുഎസിൽ ജേർണലിസം വിദ്യാർഥിയായ അഭിജിത്ത്‌ ദീപ്‌കെ സമൂഹമാധ്യമങ്ങളിലൂടെ കോക്രോച്ച്‌ ജനതാ പാർടിയെന്ന ആക്ഷേപഹാസ്യ രാഷ്ട്രീയപ്രസ്ഥാനത്തിന്‌ തുടക്കമിട്ടു. തൊഴിലില്ലാത്ത ചെറുപ്പക്കാരായ ‘പാറ്റ’കളോടെല്ലാം ഐക്യപ്പെടാൻ ആഹ്വാനം ചെയ്‌തു. സിജെപി സമൂഹമാധ്യമങ്ങളിലൂടെ വളരെ വേഗം ശക്തമായി.


മൂന്നുമാസങ്ങൾക്കുള്ളിൽ അതൊരു തീജ്വാലയായി ആളിപടരുകയും മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക്‌ വഴിവെയ്‌ക്കുകയും ചെയ്‌തു. വിവാദപരാമർശത്തിൽ ഖേദപ്രകടനത്തിന്‌ പോലും ചീഫ്‌ജസ്‌റ്റിസ്‌ ഇതുവരെ തയ്യാറായിട്ടില്ല. യുവാക്കളെ താൻ അപമാനിച്ചിട്ടില്ലെന്നും വ്യാജബിരുദങ്ങൾ നേടി അഭിഭാഷകവൃത്തിയടക്കമുള്ള പ്രൊ-ഫഷനിലേക്ക്‌ എത്തുന്നവരെയാണ്‌ ഉദ്ദേശിച്ചതെന്നും വിശദീകരണമുണ്ടായെങ്കിലും യുവജന പ്രതിഷേധം അപ്പോഴേക്കും ആളിപടർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home