ജന്തർ മന്തർ പ്രക്ഷോഭം
വിദ്യാർഥികൾക്കെതിരായ എഫ്ഐആർ പിൻവലിക്കും: പ്രതിഷേധമാർച്ച് പിൻവലിക്കാമെന്ന് സിജെപി

ന്യൂഡൽഹി: ജന്തർമന്തർ പ്രക്ഷോഭത്തിന്റെ പേരിൽ വിദ്യാർഥികളെ വേട്ടയാടുന്ന കേന്ദ്ര നടപടിക്കെതിരെ കോക്രോച്ച് ജനതാ പാർടി (സിജെപി) സെപ്തംബർ 5ന് നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ചു. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയതോടെയാണ് തീരുമാനം. മാർച്ച് പിൻവലിക്കുന്നത് സംബന്ധിച്ച് സിജെപി പ്രതിനിധികൾ സിപ്രീം കോടതിയെ അറിയിച്ചു.
ജന്തർമന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ കേന്ദ്ര സർക്കാർ കേസെടുക്കാൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ പേരിൽ നിരവധി വിദ്യാർഥികൾക്കെതിരെയാണ് രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഈ നടപടികൾക്കെതിരെ സിജെപി കോടതിയെ സമീപിച്ചിരുന്നു.
കൂടാതെ നീറ്റ് പരീക്ഷാ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം നൽകാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. വിദ്യാർഥികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്ത നടപടികൾ പിൻവലിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനാൽ പ്രതിഷേധത്തിനുള്ള ആഹ്വാനം പിൻവലിക്കുന്നുവെന്നും സിജെപിയുടെ അഭിഭാഷകൻ സൗരവ് ദാസ് സുപ്രീം കോടതിയെ അറിയിച്ചു.









0 comments