ad
Deshabhimani

കാവിവൽകരണത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധം; വിദ്യാർഥികൾക്കുനേരെ പൊലീസ് നരനായാട്ട്

SFI Protest Kerala University

കേരള സർവകലാശാലയിലേക്ക് നടത്തിയ എസ്എഫ്ഐ പ്രതിഷേധ മാർച്ചിനുനേരെയുള്ള പൊലീസ് അതിക്രമത്തില്ഡ പ്രവർത്തകയുടെ തലപൊട്ടിയപ്പോൾ (വലത്)

വെബ് ഡെസ്ക്

Published on Sep 01, 2026, 03:35 PM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പിന്തുണയിൽ കേരള സർവകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ​ഗവർണറുടെ നീക്കത്തിനെതിരെ അലയടിച്ച് വിദ്യാർഥി പ്രതിഷേധം. സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചു. പെൺകുട്ടികളടക്കം നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.


​സർവകലാശാല ​ഗേറ്റിന് മുൻപിൽവെച്ച് പൊലീസ് മാർച്ച് തടഞ്ഞു. വിദ്യാർഥികൾക്കുനേരെ ജലപീരങ്കി പ്രയോ​ഗിച്ചു. എസ്എഫ്ഐ പ്രവർത്തകർ പിന്മാറാൻ തയ്യാറാകാതിരുന്നതോടെ ലാത്തിചാർജ് നടത്തി. വിദ്യാർഥികളുടെ തലയ്ക്കും മുഖത്തും പരിക്കേറ്റു. പുരുഷ പൊലീസുകാരാണ് പെണ്‍കുട്ടികളെ ആക്രമിച്ചത്.


പൊലീസിനെ മറികടന്ന് വിദ്യാർഥികൾ സർവകലാശാലക്കുള്ളിൽ കടന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.


സർവകലാശാലയെ കാവിവത്കരിക്കാനുള്ള ​ഗവർണറുടെ നീക്കത്തിനും ഇതിന് പിന്തുന നൽകുന്ന യുഡിഎഫ് സർക്കാരിനുമെതിരായണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സർവകലാശാലയിൽ ​ഗവർണർ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിക്കുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home