ad
Deshabhimani

മമത ബാനർജിയുടെ അനന്തരവൾ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

Bristy Mukherjee

ബ്രിസ്റ്റി മുഖർജി

വെബ് ഡെസ്ക്

Published on Sep 01, 2026, 04:05 PM | 1 min read

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബം​ഗാൾ മുൻമുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ ബ്രിസ്റ്റി മുഖർജിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ റാംപൂർഹാട്ടിലെ കുസുംബ ഗ്രാമത്തിലുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മമതയുടെ സഹോദരന്റെ മകളാണ് ബ്രിസ്റ്റി.


അഴിമതി ആരോപിച്ച് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള നിയമനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ബ്രിസ്റ്റിക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. അതിനുശേഷം കുറച്ചുനാളുകളായി യുവതി വിഷാദരോഗത്താൽ ബുദ്ധിമുട്ടുന്നുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും കുടുംബാംഗങ്ങൽ പറഞ്ഞു. ആത്മഹത്യയെന്നാണ് സംശയം


സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ടത്തിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷമേ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home