Deshabhimani

യുവതിയുടെ മേൽ ബിയർ വീണു; ബൗൺസർമാരുടെ മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു

Crime Scene
വെബ് ഡെസ്ക്

Published on Oct 13, 2026, 08:14 AM | 1 min read

ന്യൂഡൽഹി: നൈറ്റ്‌ക്ലബ്ബിൽ ബിയർ വീണതുമായുണ്ടായ തർക്കത്തെത്തുടർന്ന് ബൗൺസർമാരുടെ മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു. ഡൽഹിയിലെ സരായി രോഹില്ല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നൈറ്റ്‌ക്ലബ്ബിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. രഘുബീർ നഗർ സ്വദേശിയായ ദൽജീത് എന്ന ഡ്രൈവറാണ് ( 29 ) കൊല്ലപ്പെട്ടത്.


സുഹൃത്തുക്കളോടൊപ്പം ക്ലബിലെത്തിയ സംഘത്തിലൊരാളുടെ കയ്യിൽ നിന്നും അബദ്ധത്തിൽ ഒരു യുവതിയുടെ മേൽ ബിയർ വീഴുകയായിരുന്നു. ഇത് വലിയ തർക്കത്തിന് കാരണമായി. തുടർന്ന് ക്ലബിലെ ബൗൺസർമാർ ദൽജീതിനെ ക്രൂരമായി മർദിച്ചു. മാപ്പ് പറഞ്ഞിട്ടും ആക്രമണം തുടർന്നു. ക്ലബിലെ വെയിറ്റർമാരും വടികളും ഗ്ലാസ് ബോട്ടിലുകളുമായി ഇവർക്ക് നേരെ തിരിഞ്ഞു.


രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ അക്രമികൾ വീണ്ടും അകത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദൽജീതിനെ സുഹൃത്തുക്കൾ വീട്ടിലെത്തിച്ചെങ്കിലും കുഴഞ്ഞുവീണു. തുടർന്ന് ഉടൻ തന്നെ ഗുരു ഗോബിന്ദ് സിങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.


സംഭവവുമായി ബന്ധപ്പെട്ട് കുറച്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ക്ലബിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ഭാര്യയും എട്ടസ് വയസ്സുള്ള മകനും പിതാവുമാണ് ദൽജീതിനുള്ളത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home