ഹിമാചലിൽ മേഘവിസ്‌ഫോടനം; നദികൾ കര കവിഞ്ഞൊഴുകുന്നു

HIMACHAL CB.png
വെബ് ഡെസ്ക്

Published on Jun 25, 2025, 10:34 PM | 1 min read

ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്‌ഫോടനവും നദികൾ കര കവിഞ്ഞ്‌ ഒഴുകുകയും ചെയ്തു. സംസ്ഥാനത്തെ കുളു, കാംഗ്ര ജില്ലകളിലാണ്‌ മേഘവിസ്‌ഫോടനമുണ്ടായത്‌. വിസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ രണ്ട്‌ പേർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടതായും ഏഴ്‌ മുതൽ 10 പേർ വരെ കാണാതായും റിപ്പോർട്ടുകളുണ്ട്‌.


കാംഗ്രയിലെ ഖനിയാര ഗ്രാമത്തിൽ നിന്നാണ്‌ രണ്ട്‌ മൃതദേഹങ്ങൾ കണ്ടെടുത്തത്‌. പെട്ടന്നുണ്ടായ പ്രളയം എത്ര പേരെ ബാധിച്ചുവെന്ന്‌ വ്യക്തമായിട്ടില്ലെന്ന്‌ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്‌ കിട്ടുന്ന വിവരമനുസരിച്ച്‌ സ്ഥലത്ത്‌ അടിയന്തര സാഹചര്യമാണ് നിലവിലുള്ളത്‌. കുളവുൽ കാർ ഒഴുക്കിൽപ്പെടുന്ന ദൃശ്യങ്ങളുൾപ്പെടെ നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Home