ഡെറാഡൂണിൽ മേഘവിസ്ഫോടനം: അഞ്ച് മരണം; 20 പേരെ കാണാതായി

dehradun cloudburst
വെബ് ഡെസ്ക്

Published on Sep 16, 2025, 03:44 PM | 1 min read

ഡെറാഡൂൺ: ഡെറാഡൂണിലുണ്ടായ മേഘവിസ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 20ൽ അധികം ആളുകളെ കാണാതായതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഡെറാഡൂണിലെ വിവിധ പ്രദേശങ്ങളിൽ വലിയ നാശനഷ്ടമുണ്ടായി. സഹസ്ത്രധാരയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഹോട്ടലുകളും കടകളും നിരവധി വീടുകളും ഒലിച്ചുപോയി. നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് കേടപാടുണ്ടായി. ജില്ലയുടെ വിവിധ ഭാ​ഗങ്ങളിലായി നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.


ഡെറാഡൂണിലെ മാൽ ദേവ്തയിലും മുസ്സൂറിയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ പറഞ്ഞു. ഉത്തരാഖണ്ഡിലെ വിവിധ സ്ഥലങ്ങളിൽ രാത്രിയിൽ പെയ്ത കനത്ത മഴയിൽ റോഡുകൾ, വീടുകൾ, കടകൾ തുടങ്ങിയവ തകർന്നു. നാനൂറോളം ആളുകളെ രക്ഷപ്പെടുത്തിയതായും ഉദ്യോ​ഗസ്ഥൻ കൂട്ടിതച്ചേർത്തു. പ്രേംനഗറിലെ തർക്കൂർപൂരിൽ സ്വർണ നദിയിലെ വെള്ളപ്പൊക്കത്തിൽ ഒരു കുട്ടി കുടുങ്ങി. എൻഡിആർഎഫ് സംഘം കുട്ടിയെ സുരക്ഷിതമായി മാറ്റി.


ഡെറാഡൂണിൽ 12ാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് അവധി നൽകി. മഴയെ തുടർന്ന് ഋഷികേശ് മേഖലയിൽ ചന്ദ്രഭാഗ നദി കരകവിഞ്ഞൊഴുകി. പുഴയിൽ കുടുങ്ങിയ മൂന്നുപേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. പിത്തോർഖണ്ഡ് ജില്ലയിൽ നേരത്തെയുണ്ടായ മണ്ണിടിച്ചിലിൽ റോഡ് തകർന്നിരുന്നു. ഗതാഗതം നിലച്ചതോടെ ഇവിടെ പകരം സംവിധാനം ഒരുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു.


തപകേശ്വറിലെ ശിഖർ വെള്ളച്ചാട്ടത്തിന് സമീപം നാല് പേർ ഒഴുക്കിൽപ്പെട്ടു. മുസ്സൂറിയിലെ ജാരിപാനി ടോൾ പ്ലാസയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മണ്ണിനടിയിലായി. ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കാർലി ഗാഡ് പ്രദേശത്ത് നിന്ന് രണ്ട് പേരെ കൂടി കാണാതായതായി റിപ്പോർട്ടുണ്ട്. എസ്ഡിആർഎഫ്, എൻഡിആർഡിഫ് സംഘങ്ങളും പൊലീസും ചേർന്ന് വിവിധ സ്ഥലങ്ങളിൽ നടത്തുന്ന രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു.








deshabhimani section

Related News

View More
0 comments
Sort by

Home