ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനം; 12 മൃതദേഹങ്ങൾ കണ്ടെടുത്തു

PHOTO: X
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലെ ചോസിതി ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ 12 മരണം. മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി വീടുകൾ തകർന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മചായ്‌ൽ മാതാ ക്ഷേത്രത്തിലേക്ക് തീർഥാടകർ പോകുന്ന വഴിയാണ് മേഘവിസ്‌ഫോടനമുണ്ടായത് എന്നത് ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുന്നു. 2,800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ഇപ്പോൾ തീർഥാടന കാലമാണ്. ക്ഷേത്രത്തിലേക്ക് കാൽനടയായി പോവുന്ന തീർഥാടകർ വാഹനങ്ങൾ നിർത്തിവയ്‌ക്കുന്നത് ചോസിതിയിലാണ്.
തീർഥാടനകാലത്ത് ആയിരക്കണക്കിനാളുകളാണ് ക്ഷേത്രത്തിലേക്കുത്തന്നത്. ദുരന്തത്തെത്തുടർന്ന് ക്ഷേത്രത്തിലേക്കുള്ള യാത്ര നിർത്തിവച്ചു. ജൂലൈ 25 മുതൽ സെപ്‌തംബർ അഞ്ചുവരെയാണ് തീർഥാടനകാലം.









0 comments