ad
Deshabhimani

താൻ ജെൻസീയെ കണ്ണടച്ച് വിശ്വസിക്കും‌: പ്രക്ഷോഭത്തിന് പിന്നാലെ യുവാക്കളെ സ്വാധീനിക്കാൻ പുതിയ നീക്കവുമായി മോഹൻ ഭാ​ഗവത്

mohan bhagwat
വെബ് ഡെസ്ക്

Published on Aug 06, 2026, 11:03 PM | 1 min read

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ എതിർപ്പുകളെ അതിജീവിച്ച് നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി നടന്ന യുവജന പ്രക്ഷോഭം വിജയച്ചതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടിയടക്കമുള്ള യുവജന സംഘടനകളുടെ പ്രക്ഷോഭം സത്യസന്ധമാണെന്ന പ്രസ്താവനയുമായി ആർഎസ്എസ് തലവൻ മോഹൻ ഭാ​ഗവത്. ജെൻസികളുടെ പരാതികൾ അത്മാർഥമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോഹൻ ഭാ​ഗവതിന്റെ സമരത്തോടുള്ള പിന്തുണ. ജന്തർ മന്തറിൽ പതിനായിരങ്ങൾ അണിനിരന്ന സമരത്തെ പൊളിക്കാൻ ​ഗുണ്ടകളെയിറക്കുകയും പെല്ലെറ്റ് പ്രയോ​ഗിക്കുകയും ചെയ്ത് അടിച്ചമർത്താമെന്ന ബിജെപി ആർഎസ് എസ് ലക്ഷ്യം പൊളിഞ്ഞതിന് പിന്നാലെയാണ് ജെൻ സി യെ പിന്തുണയ്ക്കുന്നുവെന്ന തന്ത്രവുമായി മോഹൻ ഭാ​ഗവത് എത്തിയത് . യുവജനങ്ങളാകെ ആർഎസ്എസിനെതിരാകുമെന്ന സാഹചര്യത്തിലാണ് ആർഎസ്എസ് പുതിയ നീക്കവുമായി രം​ഗത്തെത്തിയിരിക്കുന്നത്.


താൻ ജെൻസീയെ കണ്ണടച്ച് വിശ്വസിക്കും. ചർച്ചകളിലൂടെ സമവായത്തിൽ എത്താനുള്ള മാർ​ഗമാണ് ജനാധിപത്യം. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒട്ടേറെകാര്യങ്ങൾ മെച്ചപ്പെടാനുണ്ട്. പരാതികൾ ന്യായമാണ്. അതിനാൽ സംവാദങ്ങൾക്ക് പ്രധാന്യമുണ്ട്. മുൻതലമുറകൾ അധികാരികളെ ചോദ്യംചെയ്തിരുന്നില്ല. പക്ഷേ, ജെൻസീകളും ജെൻ ആൽഫയും അധികാരികളെ ചോദ്യംചെയ്യുന്നു. അവർ യുക്തിപരമായ മറുപടികളാണ് ആ​ഗ്രഹിക്കുന്നത്. ജെൻസീകൾ പ്രതിഷേധിക്കരുതെന്ന് താൻ ഒരിക്കലും പറയില്ല. ജനാധിപത്യത്തിൽ അതിനും വഴിയുണ്ടാകണം. യുവാക്കൾ ശബ്ദമുയർത്തുന്നത് എതിർക്കാനല്ല കാര്യങ്ങൾ കൂടുതൽ മെച്ചപ്പടുത്താനാണെന്നും അദ്ദേഹം പറഞ്ഞു


വിദ്യാഭ്യാസം കച്ചവടമല്ല, അത് നിർമിച്ചിരിക്കുന്ന ഘടനയനുസരിച്ച് എല്ലാവർക്കം അകാശപ്പെട്ടതാണ്. വിദ്യാഭ്യാസത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി സമൂഹം വലിയ തോതിൽ ശ്രമിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ നടക്കുന്ന ഐഐഎംയുഎൻ (IIMUN) വാർഷിക ചാമ്പ്യൻഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മോഹൻ ഭാഗവതിൻ്റെ അഭിസംബോധന.


അതേസമയം, പെല്ലറ്റ് ആക്രമണങ്ങളെ ചൂണ്ടിക്കാണിച്ച് എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ലായിരുന്നുവെന്ന് ഭാഗവത് കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home