ad
Deshabhimani

വീട് കുത്തിത്തുറന്ന് 
സ്വർണാഭരണങ്ങൾ കവർന്നു

.
വെബ് ഡെസ്ക്

Published on Aug 07, 2026, 12:09 AM | 1 min read

ചാലക്കുടി

മേലൂർ വെട്ടുകടവിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. ആര്യമ്പാടം ചിരിയപ്പിള്ളി സുബ്രഹ്മണ്യന്റെ വീട്ടിലാണ്‌ മോഷണം നടന്നത്. ഒരു പവൻ വീതം തൂക്കം വരുന്ന രണ്ട് വളകൾ, മൂന്നര ഗ്രാം തൂക്കമുള്ള മോതിരവും 46,000 രൂപയുമാണ് മോഷ്‌ടിച്ചത്‌. വ്യാഴം രാവിലെ 10നാണ് സംഭവം. സുബ്രഹ്മണ്യനും ഭാര്യ ചന്ദ്രികയും വീട്ടിൽനിന്ന്‌ പുറത്തുപോയപ്പോഴാണ്‌ സംഭവം. വാതിൽ തുറന്ന നിലയിലും അകത്ത് അലമാര തുറന്ന് സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലുമായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സുബ്രഹ്മണ്യനും ഭാര്യ ചന്ദ്രികയും മാത്രമാണിവിടെ താമസിക്കുന്നത്. സുബ്രഹ്മണ്യന്റെ ചികിത്സയ്ക്കായി കരുതിവെച്ച പണമാണ്‌ മോഷണം പോയത്‌. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home